സന്തോഷ് ട്രോഫി കടൽ കടക്കുന്നു , അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ
രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടൂർണമെന്റായ സന്തോഷ് ട്രോഫി അടുത്ത വര്ഷം ഇന്ത്യക്ക് പുറത്തേക്കും. അടുത്ത വർഷം ആദ്യം സൗദി അറേബ്യയിൽ സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങൾ നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പദ്ധതിയിടുന്നു.
ഇത് നടന്നാൽ ചരിത്രത്തിലാദ്യമായാണ് സന്തോഷ് ട്രോഫി വിദേശമണ്ണിൽ അരങ്ങേറുക. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയും സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും 2023 ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ രാജ്യത്ത് നടക്കുന്ന സന്തോഷ് ട്രോഫിയുടെ അവസാന ഘട്ടങ്ങൾ അരങ്ങേറാനുള്ള സാധ്യത പഠിക്കുന്നതിനായി സൗദി അറേബ്യൻ സഹപ്രവർത്തകരുമായി വ്യാഴാഴ്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.വരുന്ന ഫെബ്രുവരിയിൽ റിയിദിലും ജിദ്ദയിലുമായി ടൂർണമെന്റ് നടത്താനാണ് ഇത് പ്രകാരം ധാരണയാകുന്നത്.
“വലിയ സ്വപ്നങ്ങൾ കാണാൻ സംസ്ഥാന തലത്തിലുള്ള കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദിയിലെ വലിയ ഇന്ത്യൻ സമൂഹത്തെ ഇന്ത്യൻ ഫുട്ബോളുമായി ബന്ധിപ്പിക്കുന്നതിനും രണ്ട് ഫെഡറേഷനുകൾക്കും വിജയ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി സൗദിയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ സന്തോഷ് ട്രോഫിയുടെ നോക്കൗട്ട് ഘട്ടം ആതിഥേയത്വം വഹിക്കുക എന്നതാണ് ആശയം.” എഐഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു.1941-ൽ ആരംഭിച്ച സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പിനും (1977) നാഷണൽ ഫുട്ബോൾ ലീഗിനും (1996) മുമ്പ് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രോഫിയായിരുന്നു.
The final rounds of the Santosh Trophy will be in Riyadh and Jeddah in Feb next year. All quarters, semis n final will be hosted in Saudi Arabia. India will also have a tri-nation series involving Saudi twice in a year for international exposure to under-17 and under-19 teams
— Marcus Mergulhao (@MarcusMergulhao) October 6, 2022
സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ ആകെ 12 ടീമുകൾ ഉണ്ടാകും (സർവീസസ്, റെയിൽവേ എന്നിവയ്ക്കൊപ്പം യോഗ്യത നേടുന്ന 10 സംസ്ഥാനങ്ങൾ). സോണൽ ഘട്ടത്തിൽ, സംസ്ഥാനങ്ങളെ അഞ്ച് മുതൽ ആറ് വരെ ടീമുകൾ വീതമുള്ള ഏഴ് ഗ്രൂപ്പുകളായി തിരിക്കും. ഏഴ് ഗ്രൂപ്പ് ടോപ്പർമാരും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. സൗദി അറേബ്യയുമായുള്ള ധാരണാപത്രത്തിൽ അണ്ടർ 17, അണ്ടർ 19 ടീമുകൾക്കുള്ള അന്താരാഷ്ട്ര എക്സ്പോഷറും ഉൾപ്പെടുന്നു.