അർജന്റീന ജേഴ്സിയിൽ ഹോം ഗ്രൗണ്ടിൽ രണ്ടാമത്തെ തോൽവി ഏറ്റുവാങ്ങി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേയോട് തോറ്റതോടെ അർജന്റീനയുടെ അപരാജിത കുതിപ്പ് അവസാനിചിരിക്കുകയാണ്.ബ്യൂണസ് അയേഴ്സിലെ ലാ ബൊംബോനേരയിൽ നടന്ന മത്സരത്തിൽ മാർസെലോ ബിയൽസയുടെ ടീം 2-0ന് വിജയിച്ചു.

സ്വന്തം മണ്ണിൽ ലാ ആൽബിസെലെസ്റ്റെയെ പരാജയപ്പെടുത്തുന്ന അഞ്ചാമത്തെ ടീമാണ് ഉറുഗ്വായ്.ലയണൽ മെസ്സിയുടെ രാജ്യാന്തര കരിയറിലെ രണ്ടാമത്തെ ഹോം തോൽവി കൂടിയായിരുന്നു ഇത്.ദേശീയ ടീമിനായി ഇന്റർ മിയാമി താരം കളിച്ച 46 ഹോം മത്സരങ്ങളിൽ ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ തോൽവി മാത്രമായിരുന്നു. ഹോം സ്റ്റേഡിയത്തിൽ 32 വിജയങ്ങളും 12 സമനിലകളും ഒരു തോൽവിയും മാത്രമാണ് മെസ്സിക്കുണ്ടായിരുന്നത്.2009 ൽ ഡോ. ലിസാൻഡ്രോ ഡി ലാ ടോറെ സ്റ്റേഡിയത്തിൽ ബ്രസീലിനോട് 3-1ന് പരാജയപെട്ടതായിരുന്നു ഏക തോൽവി.

ഹോം ഗ്രൗണ്ടിൽ അർജന്റീന മറ്റ് രണ്ട് തോൽവികൾ ഏറ്റുവാങ്ങിയിരുന്നു .എന്നിരുന്നാലും ആ മത്സരങ്ങളിൽ മെസ്സി ഇല്ലായിരുന്നു., 2015 ൽ ഇക്വഡോറിനെതിരെ 0-2 ന് തോറ്റു, 2016 ൽ പരാഗ്വേയോട് 0-1 ന് പരാജയപെട്ടു.സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ 80 ഹോം മത്സരങ്ങൾ കളിച്ച അർജന്റീന 56 ജയവും 20 സമനിലയും അഞ്ച് തോൽവിയും മാത്രമാണ് വഴങ്ങിയത്.

10 ടീമുകളുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അർജന്റീന ഇപ്പോഴും മുന്നിലാണ്. 10 പോയിന്റുള്ള ഉറുഗ്വായ് രണ്ടാമതാണ്. കൊളംബിയയ്ക്ക് ഒമ്പതും വെനസ്വേലയ്ക്ക് എട്ട് പോയിന്റും ഉണ്ട്.ബ്രസീൽ ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.ഇക്വഡോർ, പരാഗ്വേ, ചിലി എന്നിവർക്ക് അഞ്ച് പോയിന്റ് വീതമുണ്ട്. ബൊളീവിയയ്ക്ക് മൂന്നും പെറുവിന് ഒന്നും