യൂറോപ്പിൽ പിഎസ്ജിയോളം സൂപ്പർ താരങ്ങൾ നിറഞ്ഞ ഒരു ടീമിനെ കാണാൻ സാധിക്കില്ല. പക്ഷെ ഓരോ ദിവസവും ക്ലബ്ബിൽ നിന്നും പുറത്ത് വരുന്ന വാർത്തകർ ആശങ്കയുണ്ടാക്കുന്നതാണ്.കൈലിയൻ എംബാപ്പെയും അദ്ദേഹത്തിന്റെ സഹതാരങ്ങളും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ല.അത് ഏറ്റവും നന്നായി അറിയുന്നത് സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാംപോസിനാണ്
നെയ്‌മറും ലയണൽ മെസ്സിയും ബാഴ്‌സലോണയിൽ തങ്ങളുടെ ബന്ധം മികച്ച രീതിയിൽ കെട്ടിപ്പടുത്തു, അർജന്റീനക്കാരൻ പാർക്ക് ഡെസ് പ്രിൻസസിൽ എത്തിയതോടെ ആ സൗഹൃദം പുനഃസ്ഥാപിക്കപ്പെട്ടു. അവർ മൈതാനത്തിനകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ്. ഇരു താരങ്ങളും ഖത്തർ ലോകകപ്പിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.അന്താരാഷ്ട്ര ഫുട്ബോൾ ഇതുവരെ തങ്ങൾക്ക് നിഷേധിച്ചിരുന്ന എന്തെങ്കിലും കീഴടക്കാനുള്ള അവസാന മഹത്തായ അവസരമായാണ് ഇതിനെ അവർ കാണുന്നത്. ദേശീയ ടീമിലെ സഹ താരങ്ങളിൽ നിന്നും അവർക്ക് നല്ല പിന്തുണ ലഭിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ പിഎസ്ജിയിൽ നേട്ടങ്ങൾ കൊയ്യണമെങ്കിൽ തങ്ങളുടെ സഹതാരങ്ങളുടെ സഹകരണം ആവശ്യമാണെന്നും അവരിൽ ഒരാൾ എംബാപ്പെയാണെന്നും അവർക്കറിയാം.ഫ്രഞ്ചുകാരനും ബ്രസീലുകാരനും തമ്മിൽ ഡ്രസ്സിംഗ് റൂമിൽ അടുത്തിടെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായതായി റിപോർട്ടുകൾ വന്നിരുന്നു.എന്നാൽ ഇപ്പോൾ PSG യുടെ എല്ലാ ലോകകപ്പ് കളിക്കാരും വരുന്ന ആഴ്ചകളിൽ ഡ്രസിങ് റൂമിൽ സമാധാനം നിലനിർത്താൻ നോക്കുകയാണ്.സന്തോഷകരമായ ഡ്രെസ്സിംഗ് റൂമുള്ള ഒരു വിജയകരമായ ടീമിൽ മികച്ച ഫോമിൽ കളിക്കുമ എന്നതാണ് ഖത്തറിലെത്താനുള്ള ഏറ്റവും നല്ല മാർഗം എന്ന് എല്ലാവര്ക്കും അറിയാം .
പിഎസ്ജിയുടെ നേതാവാകാനാണ് എംബാപ്പെയുടെ ആഗ്രഹം, അത് തന്നെയാണ് പല പ്രശ്നങ്ങൾക്കും മുഖ്യ കാരണം. താൻ ആണ് നേതാവെന്ന് കാണിക്കാൻ എംബപ്പേ പല തവണ ശ്രമിക്കുകയും ചെയ്തു.ഫോർബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്നയാളായി എംബപ്പേ മാറിയിരുന്നു. പാരീസുമായി കരാർ പുതുക്കിയാതാണ് ഈ കുതിപ്പിന് കാരണം. അദ്ദേഹം ഡ്രസിങ് റൂമിൽ വ്യത്യസ്തമായ അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്. എന്നാൽ ആ നീക്കത്തിനെതിരെ നെയ്‌മർ ചെറുത്തുനിൽക്കുകയും കൂടുതൽ ശക്തനാകുകയും ചെയ്‌തു.
ഡ്രസ്സിംഗ് റൂം വിഭജിക്കപ്പെട്ടതായി പറയപ്പെടുന്നു.സെർജിയോ റാമോസ് മെസ്സിയും നെയ്മറും നയിക്കുന്ന ഭാഗത്തേക്കാളും എംബാപ്പെയുമായി വളരെ അടുത്താണ്, ഫ്രഞ്ച്കാരന് പിൻതുണയുമായി മാർക്കോ വെറാറ്റിയുമുണ്ട്. നെയ്മറുടെ ഭാഗത്ത് ലയണൽ മെസ്സി ചേരുമ്പോൾ എതിർ ഭാഗത്തിന്റെ ശക്തി കുറയുന്നതായാണ് കാണുന്നത്. വലിയ ലക്ഷ്യങ്ങൾ തേടിയുള്ള വലിയ യാത്രയിൽ ഈ പ്രശ്നങ്ങൾ ക്ലബ്ബിനെ പിന്നോട്ട് നയിക്കും എന്നുറപ്പാണ്.ക്ലബ്ബിന്റെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത തീരുമാനങ്ങൾ ഉണ്ടായാൽ മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളു.