ഐഎസ്എൽ ഒൻപതാം സീസണിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തിദൗർബല്യങ്ങൾ |Kerala Balsters
ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറ്റവും കൂടുതൽ പരിശീലകർ എന്ന നേട്ടം കരസ്ഥമാക്കിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകരെ ജേഴ്സി മാറ്റുന്ന ലാഘവത്തോടെയാണ് കേരളത്തിൽ നിന്നുമുള്ള ക്ലബ് മാറ്റിയിരുന്നത്.എന്നാൽ ഇത്തവണ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്. മഞ്ഞപ്പടയിലെ പ്രിയപ്പെട്ട “ആശാൻ” ഇവാൻ വുക്കോമാനോവിച്ച് എട്ട് വർഷത്തിനിടെ മൂന്നാം തവണയും ക്ലബിനെ സെമി ഫൈനലിലേക്കും ഫൈനലിലേക്കും നയിച്ചതിന് ശേഷം മൂന്ന് വർഷത്തെ കരാർ ഇതിനകം ഒപ്പിട്ടു കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് 2021-22 സീസൺ ആരംഭിച്ചത് ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായതോടെയാണ്.ഡ്യൂറൻഡ് കപ്പിൽ നിന്ന് നേരത്തെ പുറത്തായതിന് ശേഷം വലിയ വിമർശനങ്ങൾ അവർക്ക് നേരെ ഉയരുകയും ചെയ്തു.മഞ്ഞപ്പടയുടെ കാർഡുകളിൽ മറ്റൊരു വിനാശകരമായ സീസൺ ഉണ്ടെന്ന് തോന്നി. അത് ശെരി വെക്കും വിധം എടികെ മോഹൻ ബഗാനെതിരെ 4-2ന് തോറ്റാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഹീറോ ഐഎസ്എൽ സീസൺ ആരംഭിച്ചത്.തുടർന്ന് ഹൈലാൻഡേഴ്സിനും ബെംഗളൂരു എഫ്സിക്കുമെതിരെ രണ്ട് വിജയിക്കാത്ത ഗെയിമുകൾ കൂടി ഉണ്ടായി. ആരാധകർ പ്രതീക്ഷിച്ചതിന് വിപരീതമായി ടീമിൽ നിന്ന് ആക്രമണോത്സുകതയൊന്നും ഉണ്ടായില്ല, എന്നാൽ ലൈനപ്പിലെ ചെറിയ മാറ്റങ്ങൾക്ക് ശേഷം സെമിഫൈനലിലേക്ക് യോഗ്യത നേടുമ്പോൾ മഞ്ഞപ്പടയ്ക്ക് മറ്റു തടസ്സമൊന്നും ഉണ്ടായില്ല .
ഇവാന്റെ വിജയത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം തന്ത്രപരമായ വഴക്കവും തന്റെ യുവാക്കളിൽ ഉണ്ടായിരുന്ന അപാരമായ വിശ്വാസവുമായിരുന്നു. യുവതാരങ്ങളിൽ അദ്ദേഹം അർപ്പിച്ച വിശ്വാസം നിർണായക നിമിഷങ്ങളിൽ ഫലം കണ്ടു. ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവിശ്വസനീയമായ കുതിപ്പ് മൂന്നാം ഫൈനലിൽ തോറ്റ് ഹൃദയഭേദകമായ രീതിയിൽ കലാശിച്ചു.സ്പാനിഷ് തന്ത്രജ്ഞൻ കിബു വികുനയുടെ കീഴിൽ ഒരു മോശം സീസണിന് ശേഷം 45 കാരനായ സെർബിയൻ മഞ്ഞപ്പടയുടെ ചുമതല ഏറ്റെടുത്തു. അനുഭവത്തിന്റെയും പ്രൊഫൈലിന്റെയും കാര്യത്തിൽ ആരാധകർ പ്രതീക്ഷിച്ചത് ഇവനെ പോലെയൊരു പരിശീലകനെ ആയിരുന്നില്ല.
എന്നാൽ മുങ്ങുന്ന കപ്പലുമായി എന്തുചെയ്യണമെന്ന് വുകോമാനോവിച്ചിന് അറിയാമായിരുന്നു. വുകോമാനോവിക് 4-4-2 ഫോർമേഷനാണ് ഇഷ്ടപ്പെടുന്നത്, ഇടയ്ക്കിടെ അത് 4-2-3-1 ലേക്ക് മാറ്റുന്നു.അദ്ദേഹത്തിന്റെ ടീമിന്റെ വഴക്കം( ഫ്ലെക്സിബിലിറ്റി )അതിന്റെ വിജയത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. സഹൽ, ലൂണ, ജോർജ് പെരേര, അൽവാരോ വാസ്ക്വെസ് എന്നിവരോടൊപ്പം അറ്റാക്കിൽ ഓൾഔട്ട് ചെയ്യാൻ ഇവാൻ തന്റെ ടീമിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ചില സമയങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ എതിരാളികളെ ഓഫ് ഗാർഡ് പിടിക്കാൻ ശാന്തമായി കാത്തിരിക്കുന്നത് നാം കണ്ടു.
ആരാധകരുടെ പ്രിയങ്കരരായ അൽവാരോ വാസ്ക്വസ്, ജോർജ് പെരേര ഡയസ്, സഞ്ജീവ് സ്റ്റാലിൻ എന്നിവരുടെ വിടവാങ്ങൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ അതിനേക്കാൾ മികച്ച താരങ്ങളെയാണ് ടീമിലെത്തിച്ചിരിക്കുന്നത്.വിക്ടർ മോംഗിൽ, ബ്രൈസ് മിറാൻഡ, അപ്പോസ്റ്റോലോസ് ജിയന്നൗ, ദിമിട്രിയോസ് ഡയമന്റകോസ്, സൗരവ് മണ്ഡൽ, ബിദ്യാഷാഗർ സിംഗ് , ഇവാൻ കല്യുഷ്നി എന്നിവർ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ചേർന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ അഡ്വാൻറ്റേജ് സ്ക്വാഡ് ഡെപ്ത് തന്നെയാണ്.കഴിഞ്ഞ സീസണിൽ ടീം ഫൈനലിൽ എത്തിയപ്പോഴും സ്ക്വാഡിന്റെ ആഴത്തിന്റെ അഭാവം ചിലപ്പോഴൊക്കെ ദൃശ്യമായിരുന്നു. പരിക്ക് ടീമിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.നിലവാരമുള്ള മിഡ്ഫീൽഡർമാർ ടീമിനൊപ്പം താരതമ്യേന കുറവായിരുന്നു. അഡ്രിയാൻ ലൂണയ്ക്കൊപ്പം ഇവാൻ കല്യൂസ്നിയെയും കൂട്ടി കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയെ ശക്തിപ്പെടുത്തി.ബിദ്യാഷാഗർ, ഇവാൻ കലുഷ്നി, സൗരവ് മൊണ്ടൽ തുടങ്ങിയ കളിക്കാർ കൂടിച്ചേർന്നതോടെ, ആക്രമണത്തിലും മധ്യനിരയിലും പരീക്ഷിക്കാൻ ഇതിനകം തന്നെ ടീമിന് കൂടുതൽ ഓപ്ഷനുകൾ ഉണ്ട്.ദിമിട്രിയോസിനെപ്പോലുള്ള കളിക്കാരുടെ പരിക്കിന്റെ ചരിത്രം മഞ്ഞപ്പടയ്ക്ക് ഒരു പ്രശ്നമായി മാറിയേക്കാം. • വളരെ വൈകിയാണ് അഡ്രിയാൻ ലൂണ പ്രീസീസണിനായി ടീമിൽ ചേർന്നത് എന്നുള്ളതും ബ്ലാസ്റ്റേഴ്സിന്റെ ആശങ്കകളാണ്.