അവസാന 15 മത്സരങ്ങളിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീം,അർജന്റീന തന്നെ നമ്പർ വൺ
നിലവിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും വലിയ അപരാജിത കുതിപ്പ് നടത്തുന്ന ടീം, അത് ലിയോ മെസ്സിയുടെ അർജന്റീനയാണ്. കഴിഞ്ഞ 34 മത്സരങ്ങളിൽ ഒരൊറ്റ തോൽവി പോലും അർജന്റീന വഴങ്ങിയിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി തോൽവി എന്തെന്നറിയാതെ അർജന്റീന കുതിക്കുകയാണ്.
അർജന്റീനയുടെ എല്ലാ മേഖലകളും ഇതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. മുന്നേറ്റനിരയും മധ്യനിരയും പ്രതിരോധനിരയുമൊക്കെ ഒരുപോലെ തിളങ്ങുന്നു എന്നുള്ളതാണ് അർജന്റീനയുടെ ഈ കുതിപ്പിന്റെ രഹസ്യം. ഇപ്പോഴിതാ അർജന്റീനയുടെ പ്രതിരോധനിരയുടെ കരുത്ത് വ്യക്തമാക്കുന്ന ഒരു കണക്ക് പുറത്തു വന്നിട്ടുണ്ട്.
അതായത് ഇന്റർനാഷണൽ ഫുട്ബോളിൽ അവസാനമായി കളിച്ച 15 മത്സരങ്ങൾ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീം, അത് അർജന്റീന തന്നെയാണ്. അവസാനത്തെ 15 മത്സരങ്ങളിൽനിന്ന് കേവലം മൂന്ന് ഗോളുകൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ബ്രസീലാണ് വരുന്നത്. 5 ഗോളുകളാണ് ബ്രസീൽ വഴങ്ങിയിട്ടുള്ളത്.
ഈ 15 മത്സരങ്ങൾ വെനിസ്വേല,ചിലി,ഇക്വഡോർ എന്നിവർക്കെതിരെയാണ് അർജന്റീന ഓരോ ഗോളുകൾ വീതം വഴങ്ങിയിട്ടുള്ളത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ അർജന്റീന ഗോളുകൾ വഴങ്ങിയിട്ടില്ല. ഇറ്റലി,ബ്രസീൽ,ഉറുഗ്വ എന്നിവർക്കെതിരെയും ഗോളുകൾ വഴങ്ങിയിട്ടില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ്.
Goals conceded (last 15 games)
— S.S (@8bdrszn) September 26, 2022
🇦🇷 Argentina — 3
🇧🇷 Brazil — 5
🇨🇦 Canada— 6
🇵🇹 Portugal — 8
🇲🇽 Mexico — 9
🇪🇸 Spain — 10
🇪🇨 Ecuador — 11
🇭🇷 Croatia — 12
🇩🇰 Denmark — 12
🇩🇪 Germany — 12
🏴 England — 13
🇫🇷 France — 13
🇳🇱 Netherlands — 13
🇺🇾 Uruguay — 13
🇮🇹 Italy — 17
🇧🇪 Belgium — 18
കാനഡ 6, പോർച്ചുഗൽ 8, മെക്സിക്കോ 9, സ്പെയിൻ 10,ഇക്വഡോർ 11, ക്രൊയേഷ്യ 12, ഡെൻമാർക്ക് 12, ജർമ്മനി 12,ഇംഗ്ലണ്ട് 13, ഫ്രാൻസ് 13 എന്നിങ്ങനെയാണ് മൂന്നാംസ്ഥാനം തൊട്ട് വരുന്നത്.ഈ 15 മത്സരങ്ങളിൽ നിന്ന് അർജന്റീന 27 ഗോളുകൾ നേടി എന്നതും ചേർത്തു വായിക്കേണ്ട കാര്യമാണ്.