‘ഞാൻ നേരിട്ട ഏറ്റവും കടുത്ത എതിരാളി നെയ്മറാണ്, അത് കോപ്പ അമേരിക്ക ഫൈനലിൽ ആയിരുന്നു’ : എമിലിയാനോ മാർട്ടിനസ് | Emiliano Martinez

അർജന്റീനയുടെ കുറവ് എന്തോ അതിന് പരിഹാരമായി ദൈവം കനിഞ്ഞു നൽകിയ താരമാണ് എമിലിയാനോ മാർട്ടിനസ്. എതിരാളികളെ പ്രകോപിപ്പിക്കുന്നതിൽ മുന്നിലായി എമിലിയാനോ മാർട്ടിനസ് കളിക്കളത്തിൽ മാത്രമല്ല വിമർശകർക്കുപോലും ഒരു തലവേദനയാണ്.അർജന്റീനയുടെ സമീപകാല വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരം കൂടിയായാണ് ആസ്റ്റൺ വില്ല കീപ്പർ.

കോപ്പ അമേരിക്ക 2024ലെ മികച്ച ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസിനി തെരെഞ്ഞെടുക്കയും ചെയ്തു.കോപ്പ അമേരിക്ക 2024 ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനലിൽ രണ്ടു പെനാൽറ്റികൾ തടഞ്ഞിട്ട മാർട്ടിനെസ് അർജന്റീനയെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽ മുൻപന്തിയിലായിരുന്നു മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു.

മികച്ച പ്രകടത്തിനെത്തുടർന്ന് ലോകകപ്പിലെ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കുകയും ചെയ്തു. അർജന്റീനയുടെ 2021 കോപ്പ അമേരിക്ക വിജയത്തിലും മാർട്ടിനെസ് നിർണായക പങ്കു വഹിച്ചിരുന്നു. ഈ മൂന്നു ടൂര്ണമെന്റിലും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മാർട്ടിനെസ് ആയിരുന്നു.2024 കോപ്പ അമേരിക്കയിൽ ഒരു ഗോൾ മാത്രമാണ് മാർട്ടിനെസ് വഴങ്ങിയത്.എമിലിയാനോ മാർട്ടിനെസ് 2024 കോപ്പ അമേരിക്കയിൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ തൻ നേരിട്ട ഏറ്റവും കടുപ്പമേറിയ എതിരാളിയെക്കുറിച്ച് എമിലിയാനോ മാർട്ടിനെസ് സംസാരിച്ചു. ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പേരാണ് എമി പറഞ്ഞത്. 2021 കോപ്പ അമേരിക്ക ഫൈനലിൽ നെയ്മറെ തടയാൻ അർജന്റീനക്ക് കടുപ്പമേറിയ പലതും എടുക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.ബ്രസീലിനെ ഡി മരിയയുടെ ഒരു ഗോളിന് കീഴടക്കി അര്ജന്റീന കിരീടം സ്വന്തമാക്കിയിരുന്നു

ഞാൻ നേരിട്ട ഏറ്റവും കടുത്ത എതിരാളി നെയ്മർ ജൂനിയറാണ്. അത് കോപ്പ അമേരിക്ക ഫൈനലിൽ ആയിരുന്നു. അവസാനത്തെ 25 മിനിറ്റിൽ അദ്ദേഹം കളിച്ച കളിയുണ്ട്. ഞങ്ങളുടെ മിഡ്‌ഫീൽഡർമാർ അദ്ദേഹത്തെ അടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തു. ആരെങ്കിലുമൊക്കെ അദ്ദേഹത്തെ തടയൂ എന്നാണ് ഞാൻ അവരോട് പറഞ്ഞത്.ആ 25 മിനിറ്റ് അദ്ദേഹത്തെ തടയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. നെയ്മർ അൺസ്റ്റോപ്പബിളായിരുന്നു ” എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

Rate this post