നെയ്മറുടെ ട്രാൻസ്ഫറിൽ വൻ തട്ടിപ്പ്? പിഎസ്ജി ആസ്ഥാനത്ത് ഫ്രഞ്ച് ധനകാര്യ വകുപ്പിന്റെ മിന്നൽ റെയ്ഡ്

ഫുട്ബോൾ ട്രാൻസ്ഫർ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വമ്പൻ ട്രാൻസ്ഫറുകളിൽ ഒന്നാണ് 2017 ലെ നെയ്മറുടെ കൂടുമാറ്റം. ബാഴ്സയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് 222 മില്യൻ ട്രാൻസ്ഫർ തുകയ്ക്ക് ഫ്രഞ്ച് ക്ലബ്‌ പിഎസ്ജി താരത്തെ വലയിലാക്കുന്നത്.

എന്നാലിപ്പോൾ ഈ ട്രാൻസ്ഫസ്‌റുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ തല പൊക്കുകയാണ്. ഈ ട്രാൻസ്ഫറിൽ പിഎസ്ജി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഫ്രഞ്ച് ധനകാര്യം വിഭാഗം പിഎസ്ജി ക്ലബ്‌ ആസ്ഥാനത്ത് റെയ്ഡ് നടത്തിയെന്ന വാർത്ത കൂടി പുറത്ത് വരികയാണ്. തിങ്കളാഴ്ച പിഎസ്ജി ആസ്ഥാനത്ത് ഫ്രഞ്ച് ധനകാര്യം വിഭാഗം റെയ്ഡ് നടർത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഴിമതിക്കെതിരെയും നികുതി വീട്ടിപ്പിനുമെതിരെ പ്രവർത്തിക്കുന്ന ഫ്രഞ്ച് ഗവൺമെന്റിന്റെ പ്രത്യേക സ്‌ക്വാഡാണ് ക്ലബ്‌ ആസ്ഥാനത്ത് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌യുന്നുണ്ടെങ്കിലും റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അതെ സമയം, ഈ റെയ്ഡിന് പിന്നാലെ പിഎസ്ജിയ്ക്ക് മേൽ വീണ്ടും നികുതി വെട്ടിപ്പിന്റെ കരിനിഴൽ വീണ്ടും വീണിരിക്കുകയാണ്.

Rate this post