“ഫുട്‌ബോള്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പെനാല്‍റ്റി കിക്ക്, വീഡിയോ കാണാം”

വർഷങ്ങളായി, പെനാൽറ്റി-കിക്ക് എടുക്കുന്നവർ എതിർ ഗോൾകീപ്പർമാരെ ആശയകുഴപ്പത്തിലാക്കാൻ നൂതനമായ തന്ത്രങ്ങൾ കൊണ്ടുവരാറുണ്ട്.ഈ പ്രവണത താഴേത്തട്ടിലുള്ള ഫുട്‌ബോളിൽ മാത്രം ഒതുങ്ങുന്നില്ല, മികച്ച ലീഗുകളിലും അന്താരാഷ്ട്ര വേദികളിലും പോലും കാണാറുണ്ട്.ഗോൾകീപ്പർമാരെ കബളിപ്പിക്കാൻ കളിക്കാർ എല്ലാത്തരത്തിലും ശ്രമിച്ചിട്ടുണ്ട്. നൂതനതന്ത്രങ്ങളിലൂടെ ആശയക്കുഴപ്പം സൃഷ്ടിച്ച് അതിമനോഹരമായി ഗോളുകള്‍ നേടിയ സൂപ്പര്‍ താരങ്ങളും അനവധിയുണ്ട്.ഇറ്റാലിയൻ, ചെൽസി താരമായ ജോർജിഞ്ഞോ പന്ത് അടിക്കുന്നതിന് തൊട്ടുമുമ്പ് ഗോൾകീപ്പർ എവിടേക്കാണ് നീങ്ങുന്നതെന്ന് നോക്കിയാണ് കിക്ക് എടുക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയ്ക്കും പെനാൽറ്റി എടുക്കാൻ അസാധാരണമായ ഒരു റൺ-അപ്പ് ഉണ്ട്. എന്നാൽ ഓൾ ജപ്പാൻ ഹൈസ്കൂൾ ടൂർണമെന്റിലെ ഒരു മത്സരത്തിൽ സംഭവിച്ച പെനാൽറ്റിയാണ് ഫുട്‌ബോള്‍ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം.

റുത്സു കെയ്‌സായി ഒഗാഷിയും കിൻഡൈ വകയാമയും തമ്മിലുള്ള മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. എന്നാൽ റുത്സു കെയ്‌സായി ഒഗാഷിയുടെ ഒരു കളിക്കാരൻ തന്റെ സ്‌പോട്ട് കിക്കെടുക്കാൻ എത്തിയതോടെ കാര്യങ്ങൾ വിചിത്രമായി മാറി.റഫറി വിസിൽ മുഴക്കിയതിന് ശേഷം അദ്ദേഹം ആദ്യം ക്ഷമയോടെ കാത്തിരുന്നു, തുടർന്ന് പന്തിന് നേരെ ചെറിയ ചുവടുകൾ എടുക്കാൻ തീരുമാനിച്ചു, ഒടുവിൽ പന്ത് വലയിലാക്കി. കിക്ക് എടുക്കാൻ ഏകദേശം45 സെക്കന്റ് സമയം എടുത്തു.

ഒരുപക്ഷെ പെനാല്‍റ്റി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും എന്നാല്‍ ഏറ്റവും വേഗം കുറഞ്ഞ റണ്ണ് അപ്പ് ചെയ്ത പെനാല്‍റ്റിയും ഈ കിക്ക് ആയിരിക്കും.വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. അതിനിടെ ചില മനോഹരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു

Rate this post