ഗോളുകൾ അടിച്ചു കൂട്ടി റയൽ മാഡ്രിഡിന്റെ മുന്നേറ്റങ്ങൾക്ക് കരുത്തു പകരുന്ന ബ്രസീലിയൻ യുവ ജോഡി ||Vinicius Junior |Rodrygo

ഫുട്ബോൾ മൈതാനങ്ങളിൽ സാംബ നൃത്തമാടുന്നത് അത്ര എളുപ്പമല്ല. എന്നാൽ ഓരോ ദിവസം കഴിയുംതോറും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സാംബ നൃത്തം കളിക്കളത്തിൽ ചെയ്യുന്നതിന് മെച്ചപ്പെട്ടു വരികയാണ്. മറ്റാരെയും കൊണ്ടല്ല തങ്ങളുടെ ക്ലബ്ബിലെ ബ്രസീലിയൻ യുവതാരങ്ങളായ വിനീഷ്യസും റോഡ്രിഗോയും കാരണമാണ് റയൽ മാഡ്രിഡ് സാമ്പാ നൃത്തം ഓരോ ദിവസം കഴിയുംതോറും മെച്ചപ്പെടുന്നത്.

ഇരുതാരങ്ങളും വ്യത്യസ്ത കളി ശൈലിയുള്ളവരാണ്. എന്നാൽ ഇരുവരും ഒരുമിച്ച് റയൽ മാഡ്രിഡിനെ വിജയങ്ങളിലേക്ക് നയിക്കുകയാണ് ഇപ്പോൾ. ഇത്തവണത്തെ സ്പാനിഷ് ലീഗിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചാണ് റയൽ മാഡ്രിഡ് കുതിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായിരുന്ന റയൽ വബെറ്റിസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് മറികടന്നത്. ആദ്യ ഗോൾ വിനീഷസ് ജൂനിയർ നേടിയപ്പോൾ റയൽ മാഡ്രിനു വേണ്ടി വിജയഗോൾ നേടിയത് റോഡ്രിഗോ ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ കെൽറ്റിക്കിനെതിരെ നടന്ന ആദ്യ മത്സരത്തിലും വിനീഷ്യസ് ഗോൾ കണ്ടെത്തിയിരുന്നു.

2019-2020 സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ക്ലബ് ബ്രഡ്ജിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ചിരുന്നു. അന്ന് റയലിന് വേണ്ടി ഇരു ബ്രസീലിയൻ താരങ്ങളും ഓരോ ഗോൾ വീതം നേടിയിരുന്നു. ഗോൾ നേടിയപ്പോൾ ഇരുവരും ഒന്നിച്ച് ആഘോഷിച്ച ഫോട്ടോ രാജ്യാന്തര അന്താരാഷ്ട്ര മാധ്യമങ്ങളിലെ മുൻ പേജിൽ ആയിരുന്നു വന്നത്. ആ ഫോട്ടോ റയൽ മാഡ്രിഡിന്റെ ഒന്നൊന്നര കൂട്ടുകെട്ടിൻ്റെ തുടക്കം മാത്രമായിരുന്നു. ആ സീസണിൽക്കെതിരെ ആറാം മത്സരത്തിൽ ബർണാബ്യൂവിൽ തങ്ങളുടെ ആരാധകർക്കു മുമ്പിലും ഇരു ബ്രസീലിയൻ താരങ്ങളും സാമ്പ നൃത്തം വച്ചു.

യൂറോപ്പ്യൻ കിരീടങ്ങളോടുള്ള ഇരു താരങ്ങളുടെയും പ്രണയം തുടങ്ങുന്നത് ഇന്റർമിലാന്റെ പെട്ടിയിൽ രണ്ടു പേരും ആണി അടിച്ചു കൊണ്ടായിരുന്നു. കഴിഞ്ഞ സീസണിലും ഇതു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരുടെയും വലിയ സഹായം കൊണ്ട് തന്നെയാണ് കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് മൂന്ന് കിരീടങ്ങൾ നേടാൻ സാധിച്ചത്. അതിൽ ലാലിഗയും ചാമ്പ്യൻസ് ലീഗും ഉൾപ്പെടുമ്പോൾ ഇത്തവണത്തെ സീസൺ തുടക്കത്തിൽ വച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ കപ്പ് ജേതാക്കളും തമ്മിൽ നടന്ന മത്സരത്തിൽ കിരീടം സ്വന്തമാക്കിയത് റയൽ മാഡ്രിഡ് ആയിരുന്നു.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യൻസ് ലീഗ് ആയിരുന്നു കഴിഞ്ഞ വർഷത്തേത്. എല്ലാ വമ്പൻ ടീമുകളെയും തകർത്താണ് തങ്ങളുടെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തോറ്റു എന്ന് ഉറപ്പിച്ച നിമിഷം രണ്ടു ഗോളുകൾ നേടി ഫൈനലിൽ എത്തിക്കാൻ സഹായിച്ചത് ബ്രസീലിയൻ യുവതാരം റോഡ്രിഗോ ആയിരുന്നു. റോഡ്രിഗോയുടെ സഹായത്തിൽ ഫൈനലിൽ എത്തിയ റയൽ ലിവർപൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുമ്പോൾ ലിവർപൂളിന്റെ വമ്പൻ പ്രതിരോധനിര തകർത്ത് വലകുലുക്കിയത് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ ആയിരുന്നു.

ഈ സീസണിൽ നാലു ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് വിനീഷ്യസ് ജൂനിയർ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. റോഡ്രിഗോ ഒരു ഗോളും നേടിയിട്ടുണ്ട്. റോഡ്രിഗോയെ കുറിച്ച് കാർലോ പറഞ്ഞ വാക്കുകൾ വായിക്കാം..”അവൻ പ്രത്യേകത നിറഞ്ഞ ഒരു സ്ട്രൈക്കർ ആണ്. എല്ലാ പോസിഷനുകളിലും കളിക്കാനുള്ള കഴിവ് അവനുണ്ട്. അവൻ ബുദ്ധിമാനും,വേഗത ഉള്ളവനും,വൺ ഓൺ വൺ സിറ്റുവേഷനിൽ മികച്ചവനുമാണ്. റയൽ മാഡ്രിഡിന് ആവശ്യമുള്ള എല്ലാ കഴിവുകളും നിറഞ്ഞ താരമാണ് റോഡ്രിഗോ.”- കാർലോ പറഞ്ഞു. ഇവരുടെ കൂട്ടുകെട്ട് റയലിന് മാത്രമല്ല ബ്രസീലിനും വലിയ പ്രതീക്ഷകൾ നൽകുന്നതാണ്.

Rate this post