ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. യോഗ്യത ഉറപ്പാക്കിയ 32 ടീമുകൾ നാല് വര്ഷം കൂടുമ്പോൾ എത്തുന്ന കായിക മാമാങ്കത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.ഏതൊരു ലോകകപ്പിലെന്ന പോലെയും അഞ്ചു തവണ കിരീടം നേടിയ ബ്രസീലിന് തന്നെയാണ് 2022 ലും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
ബ്രസീൽ പരിശീലകനായ ടിറ്റെ നേരിടുന്ന പ്രധാന പ്രശ്നം പ്രതിഭകളുടെ ധാരാളിത്തമാണ്.ലോകകപ്പിനായി നിരവധി ആക്രമണ ഓപ്ഷനുകൾ ഉണ്ട്, അതിൽ പകുതി പേരെയും ടീമിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന് കഴിയില്ല. എന്നിരുന്നാലും മികച്ച ഒരു ടീമിനെ തന്നെ അണിനിരത്തും എന്നുറപ്പാണ്. ടൂർണമെന്റിനുള്ള തങ്ങളുടെ ടീമിൽ ആരൊക്കെ ഉൾപ്പെടുത്തണമെന്ന അന്തിമ തീരുമാനങ്ങളുടെ അവസാന ഘട്ടത്തിലേക്കാണ് നടന്നു നീങ്ങുന്നത്. അന്തിമ ടീം പ്രഖ്യാപനം നവംബർ 7 വന് നടക്കുമ്പോൾ അതിൽ അപ്രതീക്ഷിത താരങ്ങൾ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.
ലാ ലീഗയിൽ മികച്ച പ്രകടനവുമായി ബ്രസീലിയൻ ദേശീയ ടീമിന്റെ വാതിലിൽ മുട്ടി വിളിക്കുന്ന താരമാണ് 21 കാരനായ റിയൽ ബെറ്റിസ് വിംഗർ ലൂയിസ് ഹെൻറിക്ക്.ഈ സീസണിൽ റയൽ ബെറ്റിസ് മികച്ച നിലയിലാണുള്ളത്. ലാ ലീഗയിൽ നാലാം സ്ഥാനത്ത് ഇരിക്കുകയും യൂറോപ്പ ലീഗിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതായിരിക്കുകയുമാണ് റിയൽ ബെറ്റിസ്.സീസണിന്റെ ആദ്യ മാസങ്ങളിൽ പരിക്ക് മൂലം അവരുടെ ചില പ്രധാന കളിക്കാരായ നബീൽ ഫെക്കിർ, ജുവാൻമി എന്നിവരെ നഷ്ടമായെങ്കിലും പകരം വന്ന താരങ്ങൾ ആ അവസരം നന്നായി ഉപയോഗിച്ചു.പ്രധാന താരങ്ങളുടെ പരിക്ക് ലൂയിസ് ഹെൻറിക്കിന് അവസരങ്ങൾ ലഭിക്കാൻ കാരണമായി.
ലഭ്യമായിട്ടുള്ള 10 ലാ ലിഗ ഗെയിമുകളിൽ 8 എണ്ണവും അദ്ദേഹം ആരംഭിച്ചു, കൂടാതെ യൂറോപ്പ ലീഗിൽ റോമയ്ക്കും ലുഡോഗോറെറ്റ്സിനുമെതിരെ ചില നിർണായക ഗോളുകൾ നേടി മികച്ച ഫോം പ്രകടിപ്പിക്കുകയും ചെയ്തു.വില്ലാറിയലിനെതിരായ നിർണായക ഹോം ടൈയിൽ മൂന്ന് പോയിന്റ് നേടാൻ സഹായിച്ചതും ഹെൻറിക്കിന്റെ അസിസ്റ്റാണ്.എസ്റ്റാഡിയോ ഡിപോർട്ടീവോയുടെ അഭിപ്രായത്തിൽ ബ്രസീലിന്റെ 55 അംഗ പ്രാഥമിക ലോകകപ്പ് ടീമിൽ ടിറ്റെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ മികച്ച ഫോമിന്റെ അടയാളമാണ്.
🇧🇷 Luiz Henrique, en la prelista de 55 de Brasil para el Mundialhttps://t.co/QdNrNaaAk7
— ElDesmarque Betis (@eldesmarque_rbb) October 31, 2022
ഹെൻറിക് ഇതുവരെ ബ്രസീലിനായി സീനിയർ പ്രകടനം നടത്തിയിട്ടില്ല. ലോകകപ്പിനുള്ള അന്തിമ ടീമിൽ ഇടം പിടിക്കാനുള്ള സാധ്യതയും കുറവാണ്.എന്നിരുന്നാലും പരിശീലകൻ ടൈറ്റിന് തന്റെ ഫോമിനെക്കുറിച്ച് അറിയാമായിരുന്നു എന്നത് അദ്ദേഹത്തിന്റെ പുരോഗതിയുടെ അടയാളമാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിൽ നിന്നാണ് 21 കാരൻ റിയൽ ബെറ്റിസിലെത്തുന്നത്.