മെസ്സിക്ക് ഇനി വെല്ലുവിളിയാവുക ഈ രണ്ടു താരങ്ങൾ മാത്രം,ഫിഫ ബെസ്റ്റ് പ്ലയെർ ഷോർട്ലിസ്റ്റ് പ്രഖ്യാപിച്ചു |Lionel Messi

ഈ മാസം ആരാധകർ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്നത് ഫിഫ ബെസ്റ്റ് പുരസ്കാര ജേതാക്കളെ അറിയാൻ വേണ്ടിയാണ്.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരങ്ങളെ ഈ ഫെബ്രുവരി 27 ആം തീയതിയാണ് ഫിഫ പ്രഖ്യാപിക്കുക.വളരെ പ്രധാനപ്പെട്ട ഒരു വർഷമാണ് കടന്നുപോയത്.എന്തെന്നാൽ ഖത്തർ വേൾഡ് കപ്പ് അരങ്ങേറിയ വർഷമായിരുന്നു കഴിഞ്ഞവർഷം.

നേരത്തെ 14 താരങ്ങൾ ഉൾപ്പെട്ടു കൊണ്ടുള്ള ഒരു ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും മികച്ച പുരുഷതാരത്തിനുള്ളപുരസ്കാരത്തിന്റെ ആ ലിസ്റ്റ് ഇപ്പോൾ ഫിഫ വെട്ടിച്ചുരുക്കിയിട്ടുണ്ട്. മൂന്ന് പേരെ പ്രഖ്യാപിച്ചു കഴിഞ്ഞു.ആരാധകരുടെ പ്രിയപ്പെട്ട താരം ലയണൽ മെസ്സി ഇടം കണ്ടെത്തിയിട്ടുണ്ട്.

ഖത്തർ വേൾഡ് കപ്പ് ജേതാവാണ് മെസ്സി.അർജന്റീനയുടെ നായകനായിരുന്ന മെസ്സി തന്നെയാണ് വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയത്.മെസ്സിക്കാണ് പലരും ഇത്തവണ സാധ്യത കൽപ്പിക്കുന്നത്.പക്ഷേ മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാവില്ല.മറുഭാഗത്ത് എംബപ്പേ വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.ഈ മൂന്ന് പേരുടെ ലിസ്റ്റിൽ എംബപ്പേയും ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞവർഷം പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എംബപ്പേയാണ്.വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് നേടിയ താരം ഇദ്ദേഹമാണ്.മാത്രമല്ല ഫൈനലിൽ ഹാട്രിക്ക് നേടുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടുതന്നെ എംബപ്പേയും ശക്തമായി പോരാടാൻ ഉണ്ടാവും.അടുത്തതാരം കരിം ബെൻസിമയാണ്.നിലവിലെ ബാലൺഡി’ഓർ,ലാലിഗ, ചാമ്പ്യൻസ് ലീഗ് ജേതാവാണ് ബെൻസിമ.വളരെ കടുത്ത പോരാട്ടമായിരിക്കും ഇത്തവണ നടക്കുക.

2021ആഗസ്റ്റ് 8 മുതൽ 2022ഡിസംബർ 18 വരെയുള്ള പ്രകടനങ്ങൾ ആണ് ഇവർ പരിഗണിക്കുക.വരുന്ന ഫെബ്രുവരി 27ാം തീയതിയാണ് പുരസ്കാരദാന ചടങ്ങ്.നാഷണൽ ടീം പരിശീലകർ,നാഷണൽ ടീം ക്യാപ്റ്റൻസ്,ഫുട്ബോൾ ജേണലിസ്റ്റുകൾ,ആരാധകർ എന്നിവരാണ് വോട്ടെടുപ്പിൽ പങ്കെടുക്കുക.ഇത് പ്രകാരമാണ് ജേതാവിനെ തീരുമാനിക്കുക.