നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയുടെ അർജന്റീന ദേശീയ ടീമിനുള്ളിലെ ഭാവിയെ കുറിച്ചാണ് നിലവിൽ ആരാധകർക്ക് ആശങ്കയുള്ളത്. പുറത്തുവരുന്ന നിരവധി റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത് ലയണൽ സ്കലോണി അർജന്റീന ദേശീയ ടീമിൽ നിന്നും പടിയിറങ്ങിയേക്കുമെന്നാണ്. അർജന്റീനയുടെ സുവർണ്ണ കാലഘട്ടത്തിൽ ടീമിനെ മുന്നോട്ടു നയിച്ച പരിശീലകനാണ് സ്കലോണി.
ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ്കപ്പിൽ ചാമ്പ്യൻമാരായ അർജന്റീന ദേശീയ ടീമിലെ കോച്ചിംഗ് സ്റ്റാഫുകൾക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തുനിന്നും വേണ്ട രീതിയിലുള്ള പരിഗണന ലഭിക്കുന്നില്ല എന്ന പരാതികളാണ് ഉയർന്നത്, ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാരായതിന്റെ ബോണസ് പോലും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തുനിന്നും കോച്ചിംഗ് സ്റ്റാഫുകൾക്ക് ലഭിച്ചിട്ടില്ല.
ഇതിനെ തുടർന്ന് അർജന്റീന പരിശീലകനും ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ രേഖപ്പെട്ടു. 2024 കോപ്പ അമേരിക്ക നറുക്കെടുപ്പിൽ അർജന്റീന പരിശീലകനും സ്റ്റാഫുകളും പങ്കെടുക്കില്ല എന്നാണ് നേരത്തെ തീരുമാനിച്ചത് എങ്കിലും നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്കലോണി തന്റെ തീരുമാനം മാറ്റിയിട്ടുണ്ട്. 2024 കോപ്പ അമേരിക്ക നറുക്കെടുപ്പിൽ പരിശീലകനായ സ്കലോണി പങ്കെടുത്തേക്കും.
(🌕) BREAKING: Lionel Scaloni has changed the decision, he will accompany the Argentine delegation and will be present at the Copa America 2024 draw. @gastonedul 🚨🇺🇸 pic.twitter.com/li2B40F9u8
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 29, 2023
2024 കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയുടെ പരിശീലകനായി ലയണൽ സ്കലോണി ഉണ്ടാവാനാണ് സാധ്യത കൂടുതലും. എന്നാൽ 2024 കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം അർജന്റീന ദേശീയ ടീമിൽ നിന്നും സ്കലോണി പടിയിറങ്ങാനും സാധ്യത ഏറെയാണ്. കോപ്പ അമേരിക്ക ടൂർണമെന്റ്ന് മുൻപോ അല്ലെങ്കിൽ അതിനുശേഷമായിരിക്കും ലയണൽ സ്കലോണിയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾ ഉണ്ടാവുക. പ്രമുഖ അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗ്യാസ്റ്റൻ എഡ്യൂൾ നൽകുന്ന അപ്ഡേറ്റ് കോപ്പ അമേരിക്ക ടൂർണമെന്റ്ന് ശേഷം സ്കലോണി അർജന്റീന ടീം വിട്ടേക്കും.
(🌕) There are no confirmations or decisions made about what Scaloni will do after the Copa America 2024. He will most likely be the coach at the Copa America and then there will be discussions before and after the tournament between Tapia and Scaloni, no definitions are made… pic.twitter.com/y24oc6Zg10
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 29, 2023