മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന 2 ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ലയണൽ മെസ്സി അർജന്റീനയുടെ മൂന്നാം ഗോൾ നേടി.മത്സരത്തിൽ അർജന്റീന പൂര്ണമായുള്ള ആധിപത്യം പുലർത്തി.
മത്സര ശേഷം മാധ്യമങ്ങളോട് സംസാരിച്ച ലയണൽ മെസ്സി 2022 ലോകകപ്പിനെക്കുറിച്ചും യുവ താരങ്ങളായ തിയാഗോ അൽമാഡ,എൻസോ ഫെർണാണ്ടസ് എന്നിവരുടെ പ്രകടനത്തെ ക്കുറിച്ചും അഭിപ്രായം പങ്കുവെച്ചു.മത്സരം അവസാനിച്ചതിനുശേഷം ഈ അരങ്ങേറ്റക്കാരെ കുറിച്ച് ചോദിച്ചിരുന്നു. ഈ താരങ്ങളെ വളരെയധികം പ്രശംസിച്ചു കൊണ്ടാണ് മെസ്സി സംസാരിച്ചത്. പ്രത്യേകിച്ച് തിയാഗോ അൽമേഡ,എൻസോ ഫെർണാണ്ടസ് എന്നിവരെ മെസ്സി എടുത്തു പറയുകയും. വളരെയധികം ഇന്റലിജന്റ് ആയ താരങ്ങളാണ് ഇരുവരും എന്നാണ് മെസ്സി പറഞ്ഞത്
‘ അവർ എല്ലാവരും നല്ല രൂപത്തിൽ കളിക്കുന്നതാണ് ഞാൻ കണ്ടത്.ഈ താരങ്ങളോയൊക്കെ ഇതിനോടകം തന്നെ ഞങ്ങൾക്കറിയാം. ഞങ്ങളോടൊപ്പം അവസാന കോളിലും പരിശീലനം ചെയ്തവരാണ്.തിയാഗോ വളരെയധികം ഫ്രഷാണ്, വളരെ വേഗതയുള്ള താരമാണ്.അദ്ദേഹം ആരെയും പേടിക്കുന്നില്ല.ആരെ വേണമെങ്കിലും അദ്ദേഹം നേരിടും.എൻസോ ഫെർണാണ്ടസാവട്ടേ ഒരുപാട് പേഴ്സണാലിറ്റി ഉള്ള താരമാണ്.നല്ല ടാലന്റ് ഉണ്ട്. മാത്രമല്ല വളരെയധികം ഇന്റലിജന്റുമാണ് ‘ മെസ്സി പറഞ്ഞു.
അർജന്റീനയെ ഖത്തറിലെ ട്രോഫിയിലേക്ക് നയിക്കാൻ മെസ്സി പ്രതീക്ഷിക്കുന്നു – പക്ഷേ ലോകകപ്പിന് മുമ്പ് പരിക്കേൽക്കുക്കും എന്ന ആശങ്ക അദ്ദേഹത്തിന് ഇല്ല .”ഇത് സങ്കീർണ്ണമാണെന്ന് ഞാൻ കരുതുന്നു – ധാരാളം ഗെയിമുകളും കുറച്ച് വിശ്രമ സമയവുമുണ്ട്, പക്ഷേ നിങ്ങൾ എല്ലായ്പ്പോഴും അത് അഭിമുഖീകരിക്കേണ്ടതുണ്ട്. ലോകകപ്പിനെക്കുറിച്ച് ചിന്തിച്ച്, സ്വയം ശ്രദ്ധിച്ചോ അല്ലെങ്കിൽ കുഴപ്പമുണ്ടാക്കാതെയോ നിങ്ങൾ കളിക്കാൻ പോകുകയാണെങ്കിൽ, അവസാനം അത് മോശമായേക്കാം. കാര്യങ്ങൾ സംഭവിക്കുന്നത് കൊണ്ടാണ് സംഭവിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു, കാര്യങ്ങൾ സംഭവിക്കണമെങ്കിൽ അവ സംഭവിക്കും.ദൈവം തയ്യാറാണെങ്കിൽ ആർക്കും ഒന്നും സംഭവിക്കില്ല ”മെസ്സി tyc സ്‌പോർട്‌സിനോട് പറഞ്ഞു.
🗣 Leo Messi to @TyCSports: “We are with same anxiety and enthusiasm as the people. We have to go calmly, the World Cup is special. We’re trying to keep growing with each game, there’s little rest time, I hope we all will arrive very well.” 🇦🇷 pic.twitter.com/2Bea28mh75
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 24, 2022
“ഒരുമിച്ചിരിക്കുന്ന ഓരോ നിമിഷവും ഞങ്ങൾ ആസ്വദിക്കുന്നു,ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഞങ്ങൾ ഗൗരവത്തോടെ തയ്യാറെടുക്കുന്നു. ഒരുപാട് കാര്യങ്ങളിൽ പ്രവർത്തിക്കുന്നു, കാരണം നാമെല്ലാവരും ഒരുമിച്ചുള്ള അവസാന സമയമാണിത്, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് ഞങ്ങൾക്ക് കൂടുതൽ സമയമില്ല. ഞങ്ങൾക്കറിയാവുന്ന കാര്യങ്ങൾ തുടർന്നും വളർത്തിയെടുക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ഞങ്ങൾ അവസരം ഉപയോഗിക്കുന്നു” ലോകകപ്പിനെക്കുറിച്ച് മെസ്സി അഭിപ്രായപ്പെട്ടു.
🗣 Leo Messi on Enzo Fernández: “Enzo is very intelligent and a footballer with a good foot. He is spectacular player with Thiago [Almada].” pic.twitter.com/iwvpSvtjOA
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 24, 2022
2022-23 സീസണിൽ PSG ക്കായി ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 35-കാരൻ ആറ് ഗോളുകൾ നേടിയിട്ടുണ്ട്. തന്റെ കരിയറിലെ അഞ്ചാം ലോകകപ്പിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ വലിയ പ്രതീക്ഷകളുമായാണ് എത്തുന്നത്.സെപ്തംബർ 27ന് ജമൈക്കയെ നേരിടുമ്പോൾ തോൽവിയറിയാതെയുള്ള കുതിപ്പ് 35 മത്സരങ്ങളിലേക്ക് നീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് അർജന്റീന.