റഫറിയുടെ ഭാഗത്ത് തെറ്റില്ല , മത്സരം വീണ്ടും നടക്കില്ല , ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി തള്ളി

ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്‌എൽ പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷന് പരാതി കൊടുത്തിരുന്നു. മത്സരം നിയന്ത്രിച്ച റഫറിക്കെതിരെയും നടപടിയെടുക്കണമെന്നും മത്സരം വീണ്ടും നടത്തണമെന്നും ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടു, ഇതിനൊരു തീരുമാനം എടുക്കാനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ന് ഒരു അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു.

എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരാതി എ ഐ എഫ് എഫ് അച്ചടക്ക സമിതി തള്ളിയിരിക്കുകയാണ്.മത്സരം പൂർത്തിയാക്കാതെ കയറിപ്പോയ കേരള ബ്ലാസ്റ്റേഴ്സ് നടപടി തെറ്റാണ് എന്നും ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ അപാകതയില്ലെന്നും ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗം വിലയിരുത്തി. മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സ് ടീമിൻ്റെ ആവശ്യപ്രകാരമാണ് സെമി ഫൈനലിന് മുൻപ് അച്ചടക്ക സമിതി യോഗം ചേർന്ന് ബംഗളുരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ച നടപടി ശരിവെച്ചത്.മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സിന് നടപടി നേരിടേണ്ടിവരും. ഇത്തവണത്തെ ഐ എസ് എൽ സീസൺ അവസാനിച്ച ശേഷമാവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

ചൊവ്വാഴ്ച മുംബൈയിൽ നടക്കുന്ന രണ്ട് പാദ സെമിഫൈനലിന്റെ ആദ്യ മത്സരത്തിൽ ബ്ലൂസ് ലീഗ് ഷീൽഡ് വിന്നേഴ്‌സ് മുംബൈ സിറ്റി എഫ്‌സിക്കെതിരെ കളിക്കും. മാർച്ച് 12ന് ബെംഗളൂരുവിലാണ് രണ്ടാം മത്സരം.കണ്ഠീരവ സ്‌റ്റേഡിയത്തിൽ നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയ്‌ക്ക് ശേഷം, 97-ാം മിനിറ്റിൽ ഛേത്രി ഫ്രീകിക്ക് ഗോളാക്കി മാറ്റിയപ്പോൾ ബെംഗളൂരു എഫ്‌സി ലീഡ് നേടി.കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറും താരങ്ങളും തയ്യാറാവുന്നതിന് മുന്നേ സുനിൽ ഛേത്രി ഫ്രീകിക്ക് അത് ഗോളായി മാറുകയും ചെയ്തു.

റഫറി അത് ഗോൾ അനുവദിച്ചതോടുകൂടിയാണ് വിവാദങ്ങൾ ഉടലെടുത്തത്.ളായി പ്രഖ്യാപിക്കാനുള്ള റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കളം വിടുകയായിരുന്നു.ഗോൾ അംഗീകരിക്കില്ല എന്ന ഉറച്ച തീരുമാനത്തോടുകൂടി പരിശീലകൻ ഇവാന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിടുകയായിരുന്നു.

Rate this post