“ലയണൽ മെസ്സിയെ ബാലൻഡിയോർ വിഷയത്തിൽ വിമർശിക്കുന്നവർ ശ്രദ്ധ നേടാൻ വേണ്ടി മാത്രം” |Lionel Messi

കഴിഞ്ഞമാസം 30ന് തിങ്കളാഴ്ച ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനുള്ള പുരസ്കാരമായ മറ്റൊരു ബാലൻ ഡി ഓർ കൂടി നേടി കൊണ്ട് നിലവിലെ തന്റെ 7 ബാലൻ ഡി ഓർ എന്ന ചരിത്ര നേട്ടത്തെ ലോക ഇതിഹാസങ്ങളിൽ ഒരാളായ ലിയോ മെസ്സി പുനഃസ്ഥാപിച്ചു . ഒരു വർഷത്തിന്റെ ഇടവേളക്കുശേഷമാണ് അദ്ദേഹം തന്റെ എട്ടാമത് ബാലൻ ഡി ഓർ സ്വന്തമാക്കുന്നത്.കഴിഞ്ഞ വർഷം ബാലൻ ഡി ഓര്‍ സ്വന്തമാക്കിയിരുന്നത് ഫ്രാൻസിന്റെ താരമായ ബെൻസമ ആയിരുന്നു.

അദ്ദേഹത്തിന്റെ ഈ വർഷത്തെ ബാലൻ ഡി ഓർ നേട്ടത്തിന് പിന്നാലെ ലയണൽ മെസ്സിക്ക് എതിരെ നിരവധി വിമർശനങ്ങൾ വന്നിട്ടുണ്ട്. അദ്ദേഹത്തിന് അവകാശപ്പെട്ടത് ആയിരുന്നില്ല ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം എന്നതാണ് പലരും അവകാശപ്പെടുന്നത്.ഇതിനെതിരെ അർജന്റീനയുടെ ലിയോ മെസ്സി ആരാധകർ പ്രതികരിച്ചിട്ടും ഉണ്ട്. ലയണൽ മെസ്സിക്ക് എതിരെ കഴിഞ്ഞ ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങൾക്ക് എതിരെ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മേജർ ലീഗ് സോക്കർ ക്ലബ് അറ്റ്ലാന്റ യുണൈറ്റഡിനും അർജന്റീന ദേശീയ ടീമിനുമായി അറ്റാക്കിംഗ് മിഡ്ഫീൽഡർ,വിംഗർ പൊസിഷനുകളിൽ കളിക്കുന്ന അർജന്റീനിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ തിയാഗോ എസെക്വൽ അൽമാഡ.

അദ്ദേഹം പറഞ്ഞു: “ലിയോ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്നും മറ്റാരേക്കാളും ലിയോ ബാലൻ ഡി ഓറിന് അർഹനാണെന്നതും നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ബാലൻ ഡി ഓർ നേട്ടത്തിന് എതിരെ വരുന്ന വിമർശനങ്ങൾ ആളുകൾ ശ്രദ്ധ നേടുന്നതിനായി ഓരോന്ന് പറഞ്ഞു പരത്തുന്ന കാര്യങ്ങളാണ്. അല്ലെങ്കിലും എല്ലായിടത്തും ഇക്കാര്യങ്ങൾ പറയുന്ന ആളുകൾ എല്ലായ്പോഴും ഉണ്ടായിരിക്കും” – എന്നാണ് ലയണൽ മെസ്സിയുടെ ബാലൻ ഡി ഓറിനെ തുടർന്ന് ഉണ്ടായ വിമർശനങ്ങൾക്കെതിരെ തിയാഗോ അൽമാഡ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

തന്റെ ഗംഭീരമായ ലോകകപ്പ് കിരീടനേട്ടം കാരണം ഫുട്ബോൾ രംഗത്തെ ഏറ്റവും വലിയ വ്യക്തിഗത സമ്മാനം നേടിയ അർജന്റീന താരം ലിയോ മെസ്സി ഖത്തറിൽ വെച്ച് അർജന്റീനയ്ക്ക് വേണ്ടി 10 ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. ഏഴ് ഗോളുകൾ സ്‌കോർ ചെയ്യുകയും മൂന്ന് അസിസ്‌റ്റിംഗ് ചെയ്യുകയും ചെയ്തിട്ടുള്ള ലിയോ ഫ്രാൻസിനെതിരായ വേൾഡ് കപ്പ് ഫൈനലിലും രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ അദ്ദേഹം ഇന്റർ മിയാമി ക്ലബിന് വേണ്ടിയാണ് അദ്ദേഹം പന്തു തട്ടുന്നത്.

Rate this post
Lionel Messi