ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങി പോകണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് തിയറി ഹെൻറി |Lionel Messi
പാരീസ് സെന്റ് ജെർമെയ്‌നിലെ ലയണൽ മെസ്സിയുടെ ഭാവി അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്.2022 ലോകകപ്പിന് ശേഷം കരാർ പുതുക്കുന്ന കാര്യത്തിൽ മെസ്സി തീരുമാനം എടുക്കും എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ ഏപ്രിൽ എത്തിയിട്ടും ഈ കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല.
അതിനിടയിൽ കഴിഞ്ഞ ദിവസം പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ പേര് അനൗൺസ് ചെയ്ത് സമയത്ത് പിഎസ്ജി ആരാധകർ കൂവലോടെയാണ് വരവേറ്റത്.വളരെ നിരാശനായ മെസ്സി മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ ഒരിക്കൽ കൂടി നേരിട്ട് ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്നു.മെസ്സിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.2007 മുതൽ 2010 വരെ ബാഴ്‌സലോണയിൽ അർജന്റീനയുടെ സഹതാരമായിരുന്നു ഫ്രഞ്ച് താരം.
മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങി പോകണമെന്ന് തിയറി ഹെൻറി അഭിപ്രായപ്പെട്ടു. ഇത് തനറെ ഒരു ആഗ്രഹമാണെന്നും ഫ്രഞ്ച് താരം കൂട്ടിച്ചേർത്തു.മെസ്സി ലാലിഗയിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ച് ഹെൻറി ചർച്ച ചെയ്യുകയും ചെയ്തു.’കൂവലുകൾ പാർക്ക് ഡെസ് പ്രിൻസസിൽ നിന്ന് കേൾക്കേണ്ടി വരിക എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.ടീമിനെ ഏറ്റവും മികച്ച താരങ്ങളിൽ ഒരു താരത്തിനെതിരെ നിങ്ങൾക്ക് ഇങ്ങനെ കൂവാൻ കഴിയില്ല.13 ഗോളുകളും 13 അസിസ്റ്റുകളും നേടിയ താരമാണ് അദ്ദേഹം.ലയണൽ മെസ്സി ബാഴ്സലോണയിൽ തന്റെ കരിയർ അവസാനിപ്പിക്കുന്നത് കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്” ഹെൻറി പറഞ്ഞു.
🗣Thierry Henry on @PVSportFR :
— PSG Chief (@psg_chief) April 2, 2023
“It’s embarrassing hearing the whistles from the Parc. You can’t whistle at the one of the Best players on the team with 13 goals & 13 assists. I want to see Lionel Messi end his career in Barcelona “for the love of football” pic.twitter.com/cUBZfwr3xv
“മൂന്ന് കണ്ടക്ടർമാരുള്ള ഒരു ഓർക്കസ്ട്രയെ നയിക്കുക എളുപ്പമല്ല. അർജന്റീനയിൽ മെസ്സി ബോസ് ആണ്. അർജന്റീനയിലെ കളിക്കാർ അവനെ എങ്ങനെ നോക്കുന്നുവെന്ന് നിങ്ങൾ കാണും. അവർ അവനുവേണ്ടി മരിക്കും. ഇവിടെ ഇത് വ്യത്യസ്തമാണ്, ”മുൻ ആഴ്സണൽ താരം പറഞ്ഞു.ഇതാദ്യമായല്ല സ്റ്റാൻഡിൽ പിഎസ്‌ജി ആരാധകരുടെ പരിഹാസത്തിനും കൂവലിനും താരം വിധേയനാകുന്നത്.
Thierry Henry believes Messi should go back to Barcelona ‘for the love of football’ 👀 pic.twitter.com/FyrWO1RpkW
— ESPN FC (@ESPNFC) April 3, 2023
ബയേൺ മ്യൂണിക്കിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം ഹോം സ്റ്റേഡിയത്തിൽ നടന്ന അടുത്ത ലീഗ് മത്സരത്തിന് മുമ്പ് മെസ്സിക്കെതിരെ കൂവിയിരുന്നു. എന്നാൽ സ്റ്റേഡിയം അനൗൺസർ കൈലിയൻ എംബാപ്പെയുടെ പേര് വിളിച്ചപ്പോൾ ഉച്ചത്തിൽ ആഹ്ലാദിച്ചു.