‘ഈ അർജന്റീന ടീം ഗംഭീരമാണ്, എന്നാൽ ബാഴ്‌സലോണ എക്കാലത്തെയും മികച്ച ടീമാണ്’ : ലയണൽ മെസ്സി |Lionel Messi

പെറുവിനെതിരെ 2-0ന് വിജയിച്ച അർജന്റീന അവരുടെ CONMEBOL ലോകകപ്പ് 2026 യോഗ്യതാ ഗ്രൂപ്പിൽ അപരാജിത റെക്കോർഡ് നിലനിർത്തി. പെറുവിനെതിരെയുള്ള വിജയത്തിൽ ഇരട്ട ഗോളുകൾ നേടിയു ലയണൽ മെസ്സി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 31 ഗോളുകളുമായി CONMEBOL-ന്റെ മുൻനിര സ്കോററായി.

യോഗ്യതാ റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച അർജന്റീന ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ല.മത്സരശേഷം സംസാരിച്ച ലയണൽ മെസ്സിക്ക് നേരെ ബാഴ്സലോണയുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നു വന്നു.ഈ ടീമിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു ടീമായി അറിയപ്പെടുന്ന പെപ് ഗാർഡിയോളയുടെ ബാഴ്സലോണയുമായി താരതമ്യം ചെയ്യാവോ എന്ന ചോദ്യത്തിന് മെസ്സിയുടെ മറുപടി ഇങ്ങനെയായിരുന്നു.

“ഈ ടീം ഗംഭീരമാണ്, ഓരോ കളിക്ക് ശേഷവും ടീം വളർന്നുകൊണ്ടിരിക്കുകയാണ്. ബാഴ്‌സലോണയുമായി താരതമ്യപ്പെടുത്തുമ്പോൾ… ബാഴ്‌സലോണ ടീം എക്കാലത്തെയും മികച്ച ടീമാണ്.എന്നാൽ ഈ ടീം അവരുടെ വളരെ അടുത്താണെന്ന് ഞാൻ കരുതുന്നു,കാരണം കോപ്പ അമേരിക്ക, ലോകകപ്പ് എല്ലാം നേടിയത് ആ ഗുണം കൊണ്ടാണ്” മെസ്സി പറഞ്ഞു.”ഞങ്ങൾക്ക് മികച്ച കളിക്കാരുണ്ട്, ആരാണ് കളിക്കുന്നത് എന്നത് പ്രശ്നമല്ല, ഞങ്ങൾക്ക് വളരെ ശക്തമായ ഒരു കളി ശൈലി ഉള്ളതിനാൽ അതു തുടർന്നു പോകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് ലോകകപ്പ് നേടിയതിനുശേഷം ആത്മവിശ്വാസം വർദ്ധിച്ചു, അതുകൊണ്ടുതന്നെ സുഖമമായി ഇപ്പോൾ കളിക്കാൻ സാധിക്കുന്നു, ഇതുപോലെ വിജയം തുടരാൻ കഴിയുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്” മെസ്സി കൂട്ടിച്ചേർത്തു.

“ടീം വളരെ ആത്മവിശ്വാസത്തിലാണ്.ഞങ്ങൾ ഈ രീതിയിൽ കളിക്കുന്നത് ആസ്വദിക്കുന്നു,ഞങ്ങൾ വളരുകയും ഗെയിമുകളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.” മെസ്സി കൂട്ടിച്ചേർത്തു.”ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്… ഡ്രസിങ് റൂമിൽ നല്ല ഗ്രൂപ്പും നല്ല അന്തരീക്ഷവും ഉണ്ടെങ്കിൽ അത് വളരെ എളുപ്പമാണ്. ഇത് ഒരു മികച്ച ഗ്രൂപ്പാണെന്ന് ഞങ്ങൾ വളരെക്കാലമായി കാണിച്ചുതന്നിട്ടുണ്ട്, എന്ത് സംഭവിച്ചാലും അത് അതേ രീതിയിൽ തന്നെ തുടരുന്നു. ഈ ടീമിൽ ഒരുപാട് യുവ താരങ്ങളുണ്ട് , വ്യക്തിഗതമായും ഗ്രൂപ്പായും വലിയ നേട്ടങ്ങൾ കൈവരിക്കാൻ അവഗർ ആഗ്രഹിക്കുന്നു” മെസ്സി പറഞ്ഞു.

5/5 - (1 vote)