2022 ലോകകപ്പിൽ സൗദി അറേബ്യക്കെതിരായ തോൽവി അർജന്റീന കളിക്കാരെയും ആരാധകരെയും കടുത്ത നിരാശയിലാഴ്ത്തി. ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യ 2-1 ന് അർജന്റീനയെ പരാജയപ്പെടുത്തി. മത്സരത്തിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ സലേഹ് അൽഷെഹ്‌രിയും സലെൻ അൽദവ്‌സാരിയും ഗോളുകൾ നേടി സൗദി അറേബ്യയെ വിജയത്തിലേക്ക് നയിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റി ഗോളാക്കിയതിന് പുറമെ മൂന്ന് തവണ കൂടി അർജന്റീനയുടെ കളിക്കാർ സൗദി അറേബ്യയുടെ വല കണ്ടെത്തി. എന്നാൽ മൂന്നുപേരെയും ഓഫ്സൈഡ് വിളിച്ചു. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോൾ ഉടൻ തന്നെ ലൈൻസ്മാൻ ഓഫ്സൈഡ് വിളിച്ചു. പിന്നീട് കളിയുടെ 34-ാം മിനിറ്റിലും സമാനമായ സംഭവം ഉണ്ടായി. എന്നാൽ കളിയുടെ 27-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസ് ഒരു ഗോൾ നേടി.
ലൗട്ടാരോ മാർട്ടിനെസിന്റെ ഗോൾ റഫറി അനുവദിച്ചതോടെ അർജന്റീന രണ്ടാം ഗോൾ ആഘോഷിച്ചു. എന്നാൽ ഗോൾ ആഘോഷങ്ങൾക്ക് ശേഷം നടത്തിയ വിഎആർ പരിശോധനയിൽ ലൗട്ടാരോ മാർട്ടിനെസ് ഓഫ്സൈഡ് കെണിയിൽ കുടുങ്ങിയതായി കണ്ടെത്തി. നേരിയ വ്യത്യാസത്തിലാണ് ലൗട്ടാരോ മാർട്ടിനെസ് ഓഫ്‌സൈഡിൽ കുടുങ്ങിയത്.പിന്നീട് രണ്ടാം പകുതിയിൽ അർജന്റീനയ്ക്ക് ആദ്യ പകുതിയിൽ ഉണ്ടാക്കിയത്ര ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായില്ല.
Lautaro Martínez: “We lost the game due to our mistakes”. https://t.co/XHM1OdPHnj pic.twitter.com/IgO8Pdq7am
— Roy Nemer (@RoyNemer) November 22, 2022
സൗദി അറേബ്യയ്‌ക്കെതിരായ അർജന്റീനയുടെ തോൽവിയെക്കുറിച്ച് ലൗട്ടാരോ മാർട്ടിനെസ് പ്രതികരിച്ചു. “രണ്ടാം പകുതിയിലെ പിഴവുകൾ കാരണമാണ് മറ്റെന്തിനേക്കാളും ഞങ്ങൾക്ക് കളി നഷ്ടപ്പെട്ടത്. വ്യത്യാസം വരുത്തുന്ന വിശദാംശങ്ങളാണിവ, ഞങ്ങൾ അവ പരിഹരിക്കേണ്ടതുണ്ട്. ആദ്യ പകുതിയിൽ ഞങ്ങൾ കൂടുതൽ ഗോളുകൾ നേടേണ്ടതായിരുന്നു, പക്ഷേ ഇതൊരു ലോകകപ്പാണ്, ഇപ്പോൾ ഞങ്ങൾക്ക് രണ്ട് ഫൈനലുകൾ അവശേഷിക്കുന്നു.ഈ തോൽവി വളരെയധികം വേദനിപ്പിക്കുന്നു.വിജയത്തോടെ തുടങ്ങാൻ കഴിയും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷകൾ.പക്ഷേ ഇത് അവസാനിച്ചിട്ടുണ്ട്.ഇനി വരുന്ന മത്സരങ്ങളിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തണം ”ലൗട്ടാരോ മാർട്ടിനെസ് പറഞ്ഞു.
GOAAALLL! Offside ?
— ASANKANEWS (@Asankanews) November 22, 2022
Lautaro Martinez sends in a delightful dink to make it two.
🇦🇷 Argentina 2-0 Saudi Arabia #FIFAWorldCup2022 Messi Peter Drury Kwasia #FIFAWorldCup pic.twitter.com/4VkJvrSVPZ