കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹ മാധ്യങ്ങളിൽ വൈറലാവുകയാണ് അത്ഭുത ബാലന്റെ അത്ഭുത ഡ്രിബ്ലിങ്. പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് പന്തുമായി കുതിക്കുന്ന അത്ഭുത ബാലന്റെ ഇതിനോടകം ലക്ഷകണക്കിനാളുകളാണ് കണ്ടത്. ആംസ്റ്റർഡാമിൽനിന്നുള്ള എട്ടു വയസ്സുകാരൻ അമിനെയാണ് വൈറൽ വീഡിയോയിലെ നായകൻ. അത്ലറ്റികോ ക്ലബ് ആംസ്റ്റർഡാമിന്‍റെ താരമാണ് അമിനെ.
മെസ്സിയുടെ ട്രിബിളിങ് പാടവം ഓർമിപ്പിക്കുന്ന താരത്തിലാണ് ഡച്ച് അത്ഭുത ബാലന്റെ ഈ ഡ്രിബ്ലിങ്. രണ്ടു പ്രതിരോധ താരങ്ങളെ കബളിപ്പിച്ചാണ് അമിനെ പന്തുമായി എതിർ പോസ്റ്റിലേക്ക് മുന്നേറുന്നത്. അമിനെയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. അമിനെയുടെ മാതാവാണ് ഇത് പോസ്റ്റ് ചെയ്തത്.
അമിനെയുടെ ഇൻസ്റ്റ ബയോയിലുള്ളത് ‘അടുത്തതലമുറയിലെ മെസ്സി’ എന്നാണ്. മെസ്സിയുടെ മെസ്സിയുടെ കടുത്ത ആരാധകൻ കൂടിയാണ് അമിനെ. അമിനെയ്ക്ക് ഇൻസ്റ്റഗ്രാമിൽ 30,000ഓളം ഫോളോവേഴ്സുണ്ട്.അതെ സമയം വീഡിയോ വ്യപകമായി വൈറലായതോടെ മെസ്സിയുടെ മകൻ മാറ്റിയോ ആണ് ഈ കുട്ടിയെന്ന് പലരും തെറ്റിദ്ധരിച്ചു. ‘മാറ്റിയോ മെസ്സി, പിതാവിനെ പോലെ തന്നെ മകനും’ എന്നാണ് പലരും ഈ വീഡിയോയ്ക്ക് കമന്റ്റ് നൽകിയത്. ഇതോടെ വിഡിയോയിലുള്ളത് മെസ്സിയുടെ മകൻ തന്നെയാണെന്ന് പലരും വിശ്വസിച്ചു.
🎥| ماتيو ميسي يبدو أنه الوريث الشرعي لوالده في الملاعب 🥶 pic.twitter.com/QKcH5PCOKl
— Abokr Omar (@Abokr10) June 27, 2023
എന്നാൽ, മെസ്സിയുടെ മകൻ മാറ്റിയോ അല്ല ആ വിഡിയോയിലുള്ള എന്ന സ്ഥിരീകരണവും വന്നു. തിയാഗോ, മാറ്റിയോ, സിറോ എന്നീ മൂന്നു മക്കളാണ് മെസ്സിക്കുള്ളത്. ഇവർക്കൊപ്പം പന്തു തട്ടുന്ന മെസ്സിയുടെ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 2012 ലാണ് താരത്തിന്റെ ആദ്യ മകൻ തിയാഗോ ജനിച്ചത്. 2015ൽ മാറ്റിയോയും 2018ൽ സിറോയും പിറന്നു.