സൗദിയിൽ നിന്നും ബാഴ്സലോണയിലേക്ക് നെയ്മർ ജൂനിയർ പോകുമെന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്|Neymar
ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളുടെ കൂട്ടത്തിൽ പ്രധാനികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ തന്റെ ഫുട്ബോൾ കരിയറിലെ അടുത്ത ക്ലബ്ബായി സൗദി അറേബ്യയിലെ വമ്പൻമാരായ അൽ ഹിലാലിനെയാണ് തെരഞ്ഞെടുത്തത്. 2025 വരെ നീളുന്ന രണ്ടു വർഷത്തേ കരാറിൽ നെയ്മർ ജൂനിയർ അൽ ഹിലാലുമായി ഒപ്പ് വെച്ചിട്ടുണ്ടെന്നാണ് ഫാബ്രിസിയോ റൊമാനോ നൽകുന്ന അപ്ഡേറ്റ്.
ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി വിടണമെന്ന് നെയ്മർ ജൂനിയർ ക്ലബ്ബിനോട് പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എഫ് സി ബാഴ്സലോണയും സൗദി അറേബ്യയിൽ നിന്നുമുള്ള അൽ ഹിലാൽ ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകളുടെ പേരുകൾ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ വാർത്തകളിലേക്ക് ഇടം നേടുന്നത്.
നെയ്മർ ജൂനിയർ മുൻ ക്ലബ്ബായ എഫ് സി ബാഴ്സലോണയിലേക്ക് മടങ്ങിപ്പോകുമെന്ന് നിരവധി ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നേങ്കിലും നെയ്മർ ജൂനിയറിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച എഫ് സി ബാഴ്സലോണ താരത്തിനു വേണ്ടി ഒഫീഷ്യൽ ഓഫർ നൽകാത്തതിനാലാണ് ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ സാധ്യതകൾ അവസാനിച്ചത്.
തുടർന്ന് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ വമ്പൻ ഓഫർ സ്വീകരിച്ച നെയ്മർ ജൂനിയർ സൗദി ക്ലബ്ബുമായി കരാറിൽ ഒപ്പ് വെച്ചിട്ടുണ്ടെന്നാണ് ഫാബ്രിസിയോയുടെ അപ്ഡേറ്റ്. എന്നാൽ അൽഹിലാലിൽ സൈൻ ചെയ്തതിനുശേഷം എഫ് സി ബാഴ്സലോണയിലേക്ക് ലോൺ അടിസ്ഥാനത്തിൽ നെയ്മർ ജൂനിയർ പോയേക്കുമെന്ന് തരത്തിൽ നിരവധി ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്.
Neymar Jr to Al Hilal, deal now signed! All documents are completed — and medical tests were also successfully passed earlier today 🔵🇸🇦
— Fabrizio Romano (@FabrizioRomano) August 14, 2023
🛩️ Told Neymar is expected to travel to Saudi later this week, not on Tuesday per current plan.
Deal sealed, Ney joins Saudi league. pic.twitter.com/HpmTfMrrot
എഫ് സി ബാഴ്സലോണയിലേക്കുള്ള ഈ സാധ്യതകളും തള്ളിക്കളയുന്നു എന്നാണ് ഫാബ്രിസിയോ റൊമാനോ പറഞ്ഞത്. 2025 വരെ രണ്ടു വർഷത്തെ കരാറിൽ സൗദി ക്ലബ്ബുമായി ഒപ്പുവെച്ച നെയ്മർ ജൂനിയർ സൗദിയിൽ തന്നെ തുടരുമെന്ന് ഫാബ്രിസിയോ അപ്ഡേറ്റ് നൽകി. എഫ് സി ബാഴ്സലോണയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോകാനുള്ള യാതൊരു സാധ്യതയുമില്ല എന്നും ഫാബ്രിയോസിയോ വ്യക്തമായി പറഞ്ഞു