
‘നന്ദി കോലി ‘: ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി ടീം ഇന്ത്യക്ക് ആശംസകൾ നേർന്ന് ജർമൻ താരം തോമസ് മുള്ളർ |World Cup 2023
നവംബർ 15 ന് മുംബൈയിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ലോകകപ്പ് 2023 സെമിഫൈനൽ മത്സരത്തിന് മുന്നോടിയായി ബയേൺ മ്യൂണിക്കിന്റെ ജർമൻ താരം തോമസ് മുള്ളറും ഇന്ത്യൻ ടീമിന് പിന്തുണ നൽകി.വിരാട് കോഹ്‌ലിയുടെ ജേഴ്സി ധരിച്ച മുള്ളർ സമ്മാനം നൽകിയതിന് ഇന്ത്യൻ ടീമിന് നന്ദി അറിയിച്ചു.
2010 മാർച്ചിൽ ജർമ്മൻ ടീമിൽ അരങ്ങേറ്റം കുറിച്ച മുള്ളർ 125 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണിക്കിനായി കളിക്കുന്ന താരം അവർക്കായി 470 മത്സരങ്ങളിൽ ബൂട്ടകെട്ടിയിട്ടുണ്ട്.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനലിന് മുന്നോടിയായി മുള്ളർ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്നു.വിരാട് കോഹ്‌ലി ഒരു ആഗോള സൂപ്പർ സ്റ്റാറാണ്, കൂടാതെ ലോകമെമ്പാടും നിരവധി ആരാധകരുണ്ട്.മുള്ളറുടെ ബയേൺ മ്യൂണിക്കിലെ സഹതാരം ഹാരി കെയ്ൻ ഒരു കോലി ആരാധകനാണ്.
Virat Kohli gifted Team India's jersey to the famous German football player Thomas Muller!👕
— CricTracker (@Cricketracker) November 13, 2023
📸: Thomas Muller pic.twitter.com/GJ96le5QlV
ഇന്ത്യൻ ടീമിന് പ്രത്യേക സന്ദേശവുമായി ജർമ്മൻ ഇന്റർനാഷണൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കിട്ടു.ഇതാദ്യമായല്ല തോമസ് മുള്ളർ ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്നത്. 2019 ൽ ഇംഗ്ലണ്ടിലും വെയിൽസിലും നടക്കുന്ന ഇന്ത്യയുടെ ലോകകപ്പ് കാമ്പെയ്‌നിന് മുന്നോടിയായി ഇന്ത്യയുടെ ജഴ്‌സി ധരിച്ച് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിന് പിന്തുണ പ്രകടിപ്പിചിരുന്നു.
Look at this, @imVkohli 😃🏏
— Thomas Müller (@esmuellert_) November 13, 2023
Thank you for the shirt, #TeamIndia! 👍
Good luck at the @cricketworldcup #esmuellert #Cricket pic.twitter.com/liBA4nrVmT
2023 ലോകകപ്പിൽ ഇതുവരെ ഒമ്പത് എതിരാളികളെയും തോൽപ്പിച്ച ശേഷം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. രണ്ട് ടീമുകളുടെയും മികച്ച ഫോം കണക്കിലെടുത്ത്, ഇന്ത്യ vs. ന്യൂസിലാൻഡ് സെമി ഫൈനൽ ഒരു ആവേശകരമായ മത്സരമായിരിക്കും.കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണ ലോകകപ്പ് സെമിഫൈനലിൽ എത്തിയ ഇന്ത്യ അവസാന കടമ്പയിൽ തളർന്നു. 2019 ലോകകപ്പ് സെമിഫൈനലിൽ ബുധനാഴ്ചത്തെ എതിരാളികളോട് വേദനയോടെ തോൽവി ഏറ്റുവാങ്ങിയതിന് പ്രതികാരം ചെയ്യാനാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്.