ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്.. ഫിഫ ബെസ്റ്റിലെ മനോഹാരിത ഇവരിലാർക്കായിരിക്കും?

2023 വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡുകൾ ഇന്ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. ഫിഫ ദി ബെസ്റ്റ് അവാർഡുകളുടെ പുതിയ പതിപ്പിന് വേണ്ടി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും തയ്യാറായിട്ടുണ്ട്.

അതേസമയം 2023 വർഷത്തിൽ പിറന്ന ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുസ്കാസ് അവാർഡ് ഇത്തവണ ആരു നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഫിഫ ദി ബെസ്റ്റിൽ ഏറ്റവും മനോഹരമായ ഗോൾ ആരുടേതായിരിക്കുമെന്ന് ഇന്നറിയാം. ഫിഫ ദി ബെസ്റ്റ് ചടങ്ങിന് മുൻപായി ഫിഫ ഒഫീഷ്യലി ഏറ്റവും മികച്ച ഗോളിനുള്ള ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.

പോർച്ചുഗീസ് സൂപ്പർ താരം ഉൾപ്പെടെ മൂന്ന് താരങ്ങളാണ് ഇത്തവണ ഫിഫ പുസ്കാസ് അവാർഡിന് വേണ്ടി മത്സരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ബ്രെയിട്ടന്റെ ഫ്രഞ്ച് താരമായ ജൂലിയോ എൻസിസോ നേടിയ മനോഹരമായ ഗോളാണ് ഒന്നാമത്തേത്, 2023 മെയ് മാസത്തിലാണ് ഈ ഗോൾ പിറന്നത്. ഫിഫ പുസ്കാസ് അവാർഡിനുള്ള മറ്റൊരു ഗോൾ ബ്രസീലിയൻ ലീഗിൽ നിന്നുമാണ്.

ബ്രസീലിലെ രണ്ടാം നിലയിൽ കളിക്കുന്ന ബോട്ടഫോഗോ ഫുട്ബോൾ ക്ലബ്ബിന് വേണ്ടി ബ്രസീലിയൻ താരമായ മദ്രുഗ നേടുന്ന മനോഹരമായ ബോക്സിന് പുറത്തുനിന്നുള്ള ബൈസിക്കിൾ കിക്കാണ് ഫിഫ പുസ്കാസ് അവാർഡിലേക്ക് ഫൈനലിസ്റ്റായി നോമിനേഷൻ ലഭിച്ചത്. പോർച്ചുഗീസ് ലീഗിൽ കളിക്കുന്ന സ്പോർട്ടിംഗ് ലിസ്ബന് വേണ്ടി നൂനോ സാന്റസ് നേടുന്ന വളരെ മനോഹരമായ റബോണ കിക് ഗോളാണ് പുസ്കാസ് അവാർഡിന് നോമിനേഷൻ ലഭിച്ച ഗോൾ. വളരെയധികം മനോഹരമായ ഈ മൂന്ന് ഗോളുകളിൽ നിന്നും ഇത്തവണ ഫിഫ പുസ്കാസ് ആർക്ക് ലഭിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Rate this post