കേരള ബ്ലാസ്റ്റേഴ്‌സിൽ സഹൽ അബ്ദുൾ സമദ് അവശേഷിപ്പിക്കുന്ന ശൂന്യത നികത്താൻ കഴിയുന്ന മൂന്നു താരങ്ങൾ |Kerala Blasters
2017-ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത് മുതൽ ആരാധകരുടെ ഇഷ്ടതാരമാണ് സഹൽ അബ്ദുൽ സമദ്.26 കാരനായ താരം ഇതുവരെ ബ്ലാസ്റ്റേഴ്സിനായി 92 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയെന്നോണം ഇന്ത്യൻ സൂപ്പർ ലീഗിലെ ഹെവിവെയ്റ്റായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ താരം ചേർന്നിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്സിന് സഹലിനു പകരക്കാരനെ സ്വന്തമാക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്, കാരണം ക്രിയേറ്റീവ് മിഡ്ഫീൽഡർക്കുള്ള കഴിവ് അപൂർവമാണ്.എന്നിരുന്നാലും ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന്റെ സ്വാഭാവിക റോളിൽ അപൂർവമായേ ഉപയോഗിച്ചിട്ടുള്ളൂ. സഹൽ മിക്ക അവസരങ്ങളിലും ഒരു വൈഡ് മിഡ്ഫീൽഡറായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഇവാൻ വുകോമാനോവിച്ച് ഒരു വിംഗറോ അല്ലെങ്കിൽ ഒരു വൈഡ് പ്ലെയറേയോ സ്വന്തമാക്കുന്നത് മികച്ച തീരുമാനമായിരിക്കും.
കേരള ബ്ലാസ്റ്റേഴ്‌സിൽ സഹൽ അബ്ദുൾ സമദ് അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിയുന്ന മൂന്നു താരങ്ങൾ ആരാണെന്ന് നോക്കാം.മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് താരം ലിസ്റ്റൺ കൊളാക്കോയാണ് ലിസ്റ്റിൽ ആദ്യം വരുന്നത്. ബ്ലാസ്റ്റേഴ്സിന് ഏറ്റവും യോജിച താരമാണ് 24 കാരൻ.ജംഷഡ്പൂർ എഫ്‌സിയുടെ റിത്വിക് കുമാർ ദാസ് ആണ് അടുത്തതായി വരുന്നത്. കഴിഞ്ഞ സീസണിൽ വിംഗർ തന്റെ അവസാന എട്ട് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി.സൂപ്പർ കപ്പിൽ, ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളിൽ അദ്ദേഹം മൂന്ന് അസിസ്റ്റുകൾ നൽകി.
ഹൈദരാബാദ് എഫ്‌സി താരം അബ്ദുൾ റബീഹ് ആണ് ലിസ്റ്റിലെ മൂന്നാമത്തെ താരം.ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി, റബീഹ് 33 മത്സരങ്ങൾ കളിച്ചു.ഒരു തവണ സ്‌കോർ ചെയ്യാനും മൂന്ന് തവണ അസിസ്റ്റ് ചെയ്യാനും റബീഹ് കഴിഞ്ഞു.ഭാവിയിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റവും യോജിച്ച താരമാണ്.