❝ലയണൽ മെസ്സി ക്ലബ് വിട്ടതിന്റെ ആഘാതത്തിൽ നിന്നും മുകതമാവാതെ ബാഴ്സലോണ❞

21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി ചൊവ്വാഴ്ച പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.നികുതി കഴിഞ്ഞ് ഓരോ സീസണിലും 35 മില്യൺ ഡോളറാണ് മെസ്സിക്ക് വേതനമായി ലഭിക്കുക.ബാഴ്സലോണയിലെ തന്റെ ആദ്യ കിറ്റ് നമ്പറായ 30 ആണ് മെസ്സിക്ക് പാരിസിൽ തെരഞ്ഞെടുത്തത്. എന്നാൽ മെസ്സിയുടെ വിടവാങ്ങൽ ബാഴ്‌സലോണയിൽ വലിയ ആഘാതങ്ങൾ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മെസ്സിയുടെ അഭവം ബാഴ്സയുടെ കളിയിൽ വാണിജ്യ തലപര്യങ്ങളിലും വലിയ ഇടിവ് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.

ആഗസ്റ്റ് 15 ഞായറാഴ്ച റിയൽ സോസിഡാഡിനെതിരെ ലാ ലിഗ മത്സരത്തോടെ 17 വർഷത്തിന് ശേഷം മെസ്സിയില്ലാത്ത ഒരു സീസൺ ബാഴ്‌സലോണയ്ക്ക് വരികയാണ്.കോവിഡ് -19 പാൻഡെമിക് കാരണം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ ലാഴിയാതിരുന്ന കഴിഞ്ഞ 17 മാസങ്ങൾക്ക് ശേഷം വീണ്ടും നൗ ക്യാമ്പിൽ കാണികൾക്ക് ലാ ലീഗയിൽ പ്രവേശനാനുമതി ലഭിച്ചിരിക്കുകയാണ്. 30000 ആരാധകർക്ക് മാത്രമാണ് കളികാണാൻ അനുമതി കൊടുത്തിട്ടുള്ളത്‌.എന്നാൽ 15,820 ആരാധകർ മാത്രമേ ടിക്കറ്റിനായി അപേക്ഷിച്ചിട്ടുള്ളൂ. ഈ തലപ്പര്യ കുറവിന്റെ പ്രധാന കാരണം മെസ്സിയുടെ അഭാവം തന്നെയാണ്.

മെസിയുടെ വിടവാങ്ങലിനെത്തുടർന്ന് തിങ്കളാഴ്ച മുതൽ ബാർസയ്ക്ക് ഷർട്ട് വിൽപ്പനയിൽ 80 ശതമാനം ഇടിവുണ്ടായതായി റിപോർട്ടുകൾ പറയുന്നു. മെസ്സി ബാഴ്സ വിട്ടെങ്കിലും താരത്തിന്റെ ജേഴ്‌സി ഇപ്പോഴും വിലപ്പനക്കുണ്ട്.മെസ്സിക്ക് ശേഷമുള്ള കാലഘട്ടം ബാഴ്‌സയെ എല്ലാ തരത്തിലും ബാധിക്കുമെന്നുറപ്പാണ്. ഒരു മത്സര ദിനത്തിലും ബ്രാൻഡ് ഫിനാൻസ് 17 മില്യൺ നഷ്ടം കണക്കാക്കുന്നു.ബന്ധപ്പെട്ട് 43 മില്യൺ ഡോളറും ബിസിനസ് വരുമാനത്തിൽ മില്യൺ 77 ദശലക്ഷവും നഷ്ടം കണക്കാക്കുന്നുണ്ട്.

പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇത് നേരെ വിപരീതമാണ് മെസ്സിയുടെ വരവിലൂടെ അവർക്ക് ഇരട്ടി നേട്ടമാണ് ലഭിച്ചത്.ഏഴ് മിനിറ്റിനുള്ളിൽ 150,000 -ത്തിലധികം മെസ്സി ജേഴ്സികൾ വിറ്റ അവർ റെക്കോർഡ് കച്ചവടമാണ് നടത്തിയത്.സോഷ്യൽ മീഡിയയിൽ അവിശ്വസനീയമായ വളർച്ച, കൂടുതൽ കാണികൾ എന്നിവയിലെല്ലാം പാരീസ് ക്ലബ് വലിയ കുതിപ്പ് നടത്തും.മെസ്സിയിൽ നിന്നും ലഭിക്കുന്ന വരുമാനം കണക്കാക്കിയാൽ ലോക ഞെട്ടിപ്പോകും എന്നാണ് പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി പറഞ്ഞത്.

Rate this post