പ്രീമിയർ ലീഗ് ചരിത്രത്തിൽ ഈ നാഴികക്കല്ല് കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗോൾകീപ്പറായി ഡേവിഡ് ഡി ഗിയ |Manchester United

ഇന്നലെ എലൻഡ് റോഡ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതീരെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.മാർക്കസ് റാഷ്ഫോർഡും അലജാൻഡ്രോ ഗാർനാച്ചോയും നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0ന് ജയിച്ചു. ലീഡ്‌സ് യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ഡേവിഡ് ഡി ഗിയയുടെ കരിയറിലെ 400-ാം പ്രീമിയർ ലീഗ് മത്സരമാണ് ഇന്നലെ നടന്നത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 400 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കുന്ന ചരിത്രത്തിലെ ആദ്യ ഗോൾകീപ്പറായി ഡേവിഡ് ഡി ഗിയ. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പീറ്റർ ഷ്‌മൈച്ചെലിനേക്കാൾ (252) ഡേവിഡ് ഡി ഗിയ മുന്നിലാണ്. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഡേവിഡ് ഡി ഗിയ മൂന്നാമതാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ചരിത്രത്തിൽ 4 കളിക്കാർ മാത്രമാണ് ഇതുവരെ 400 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ളത്. ഡേവിഡ് ഡി ഗിയ ഇപ്പോൾ ഇതിഹാസ ഡിഫൻഡർ ഗാരി നെവിൽ (400) ഒപ്പമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 632 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച റയാൻ ഗിഗ്‌സും 499 മത്സരങ്ങൾ കളിച്ച പോൾ സ്‌കോൾസും ഈ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും ഇതിഹാസങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വെയ്ൻ റൂണിക്ക് (393) പോലും 400 പ്രീമിയർ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്‌സിയിൽ ഡേവിഡ് ഡി ഗിയ 400 പ്രീമിയർ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയതോടെ, ഡി ഗിയയോളം ഒരു ക്ലബിനായി കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ ഒരു ബ്രിട്ടീഷുകാരനല്ലാത്ത മറ്റൊരു കളിക്കാരനും കളിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 2011-ൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് ഡേവിഡ് ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. 32 കാരനായ ഡേവിഡ് ഡി ഗിയ ഇതുവരെ പ്രീമിയർ ലീഗ്, ലീഗ് കപ്പ്, നാഷണൽ കപ്പ്, യൂറോപ്യൻ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 519 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2022 ഒക്ടോബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഡേവിഡ് ഡി ഗിയ തന്റെ 500-ാം മത്സരം പൂർത്തിയാക്കി.

Rate this post