ചെൽസി ഞെട്ടിക്കാൻ ഒരുങ്ങുന്നു, കെയിലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ തകർപ്പൻ നീക്കം
സൂപ്പർ താരം എംബാപ്പെയെ ക്ലബ്ബുമായി കരാർ പുതുക്കാനില്ലെന്ന നിലപാട് സ്വീകരിച്ചതോടെ താരത്തെ അടുത്ത ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നിൽ വമ്പൻ വില വാങ്ങി വിൽക്കാനാണ് പിഎസ്ജിയുടെ ശ്രമം. നേരത്തെ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ താരത്തിന് മുന്നിൽ ലോക റെക്കോർഡ് തുക താരത്തിന് മുന്നിൽ വെച്ചെങ്കിലും അൽ ഹിലാലിന്റെ ഓഫറിനോട് താരം നോ പറഞ്ഞതോടെ താരത്തിന് യൂറോപ്പിൽ തന്നെ തുടരാനാണ് താല്പര്യമെന്ന് വ്യക്തമായിരിക്കുകയാണ്.
സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന് താരത്തെ സ്വന്തമാക്കാനും താരത്തിന് റയലിൽ പോകാൻ ആഗ്രഹവും ഉണ്ടെങ്കിലും ഫിനാൻഷ്യൽ ഫയർ പ്ലേ റയലിന് മുന്നിലുള്ള പ്രതിസന്ധിയാണ്. അതിനാൽ റയൽ താരത്തിനായി 2024 ലെ നീക്കങ്ങൾ നടത്തുകയുള്ളു.ഇതിനിടയിൽ പിഎസ്ജിയ്ക്ക് താരത്തെ ലോൺ അടിസ്ഥാനത്തിൽ കൈ മാറാനും എതിർപ്പുകളില്ല. അതിനാൽ താരത്തിന് മുന്നിൽ ലോൺ ഓഫറുകളുമായും ടീമുകൾ എത്തുന്നുണ്ട്.
പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയാണ് താരത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ വലിയ ശ്രമങ്ങൾ നടത്തുന്നത്. കഴിഞ്ഞ സീസണിൽ മോശം ഫോമിലൂടെ കടന്ന് പോയ ചെൽസി ഇത്തവണ ആ പേര് ദോഷം മാറ്റാനുള്ള ശ്രമത്തിലാണ്. ഇതിനോടകം മികച്ച അറ്റക്കിങ് താരങ്ങളെ ടീമിലെത്തിച്ച ചെൽസി എംബാപ്പെയെയും ലോൺ ഡീലിൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. റിയാദ് മെഹ്റസിനെ സൗദി ക്ലബിന് വിറ്റ മാഞ്ചസ്റ്റർ സിറ്റിയും ആ പൊസിഷനിലേക്ക് എംബാപ്പെയെ കൊണ്ട് വരാനുള്ള സാധ്യതയുണ്ട്.
Todd Boehly has held direct talks with PSG Owner Nasser Al-Khelaifi over Kylian Mbappe. (@DuncanCastles) #CFC https://t.co/YaWg77h1Ey
— Pys (@CFCPys) July 30, 2023
ചെൽസിക്ക് താരത്തെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെങ്കിലും ഇത്തവണ ചാമ്പ്യൻസ്ലീഗ് യോഗ്യത ഇല്ലാത്തത് അവർക്ക് തിരിച്ചടിയാണ്. എന്നാൽ 2024 തുടക്കത്തിലേ ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പെ റയലിലേക്ക് പോയാൽ അവിടെ അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗിന്റെ ഭാഗമാകാൻ സാധിക്കും. അതിനാൽ താരം അത് വരെ ചെൽസിയിൽ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞ് വരുന്നുണ്ട്. ഏതായാലും ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് എംബാപ്പെയുടെ കൂടുമാറ്റത്തെ തന്നെയാണ്.