ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിൽ വലിയൊരു വിജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചത്. കളിയുടെ എല്ലാ മേഖലയിലും പൂർണ ആധിപത്യം പുലർത്തിയ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്.കഴിഞ്ഞ ഞായറാഴ്ച എടികെ മോഹൻ ബഗാനെതിരായ അവസാന മണിക്കൂറും ഈ ഞായറാഴ്ച ഒഡീഷയ്‌ക്കെതിരായ തൊണ്ണൂറുകളിൽ ഭൂരിഭാഗവും എടുക്കുകയാണെങ്കിൽ ആത്മാവില്ലാത്ത ഫുട്ബോളാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത് എന്ന് കാണാൻ സാധിക്കും.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ കളിച്ച പ്രധാന രണ്ടു താരങ്ങൾ ഇന്ന് ടീമിനൊപ്പമില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്, മുന്നേറ്റ നിരയിൽ കയ്യും മെയ്യും മറന്ന് കളിച്ച സ്പാനിഷ് – അര്ജന്റീന ജോഡികളായ വാസ്‌ക്വേസും -പെരേര ഡേയ്സും യഥാക്രമം ഗോവക്കും മുംബൈക്കും ഒപ്പമാണുള്ളത് .ഇവർക്ക് പകരമായി ഗ്രീക്ക് -ഓസ്‌ട്രേലിയൻ ജോഡിയെ ടീമിലെത്തിച്ചെങ്കിലും ഇരു താരങ്ങൾക്കും തങ്ങളുടെ ടീമുമായോ അന്തരീക്ഷവുമായോ പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്‌ട്രൈക്കിങ് ജോഡികളായ ഡിമിട്രിയോസ് ഡയമന്റകോസിനോസും അപ്പോസ്‌തോലോസ് ജിയന്നൗവും ഇതുവരെ സ്കോർ ബോർഡ് തുറന്നിട്ടില്ല.
എന്നാൽ മറ്റൊരു വിദേശ താരമായ കലുയുഷ്‌നി മൂന്നു ഗോളുകൾ നേടുകയും ചെയ്തു. തോൽവി ഏറ്റുവാങ്ങിയ രണ്ടു മത്സരങ്ങളിലും നിരവധി ഗോൾ അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിങ്കിലും അതൊന്നും ഉപയോഗപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരക്ക് സാധിച്ചിരുന്നില്ല.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിനുമുന്നിലെ പോരാട്ടത്തിൽ വുകൊമാനോവിച്ചിന് ആശങ്കയില്ല. രണ്ടു മത്സരങ്ങളിലും നിരവധി അവസരങ്ങളാണ് ഗോൾ നേടാൻ ലഭിച്ചത് ,ഒരു ദിവസം അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ആശങ്കയില്ല എന്നാണ് പാരിശീലകൻ മത്സര ശേഷം പറഞ്ഞത്.
പരാജയപ്പെട്ട രണ്ടു മത്സരങ്ങളിലും ആത്മ വിശ്വാസമുള്ള ഒരു ബ്ലാസ്‌റ്റേഴ്‌സിനെ കാണാൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ എന്ത് വിലകൊടുത്തും മത്സരം സ്വന്തമാക്കണം എന്ന മനസുള്ള ബ്ലാസ്റ്റേഴ്സിനെന്നു കാണാൻ സാധിച്ചത്. കഴിഞ്ഞ രണ്ടു മത്സരത്തിലും പ്രതിരോധനിരയുടെ പിഴവുകൾ ബ്ലാസ്റ്റേഴ്സിനെ കുഴിയിൽ ചാടിക്കുകയായിരുന്നു. മധ്യനിരയും മുന്നേറ്റനിരയും പ്രതീക്ഷിച്ച മികവിലേക്ക് എത്താത്തതും തിരിച്ചടിയാണ്. മൂന്ന് കളിയിൽ ആറ് ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് എട്ട് ഗോളാണ് വഴങ്ങിയത്.സി കഴിഞ്ഞ സീസണിൽ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സഖ്യം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു.
നാളെ കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കരുത്തരായ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ വിജയ വഴിയിൽ തിരിച്ചെത്താം എന്ന ആത്മവിശാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.ഇത്തവണ തോൽവി നേരിട്ടിട്ടില്ലാത്ത മുംബൈ സിറ്റിയെ കീഴടക്കുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാവില്ല. ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരനായിരുന്ന ഹോർജെ പെരേര ഡിയാസ്, ഗ്രെഗ് സ്റ്റുവർട്ട്, അഹമ്മദ് ജാഹു എന്നിവരുൾപ്പെട്ടതാണ് മുംബൈയുടെ നിര. ഇവരെ തടഞ്ഞു നിരത്തണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വേഗതയും കരുത്തുമുള്ള ഫോർവേഡുകൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് പതറുന്ന കാഴ്ച കാണാൻ സാധിച്ചിരുന്നു.