യൂറോപ്യൻ ഫുട്ബോളിലെ പേരുകേട്ട വമ്പൻ താരങ്ങളെ പണത്തിന്റെ ബലത്തിൽ സ്വന്തമാക്കുന്ന സൗദി അറേബ്യക്കെതിരെ പരസ്യമായി പ്രതികരിച്ച് റയൽ മാഡ്രിഡിന്റെ ജർമൻ സൂപ്പർ താരമായ ടോണി ക്രൂസ്. സൗദി അറേബ്യയിലേക്ക് യൂറോപ്പിലെ സൂപ്പർ താരങ്ങൾ പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു മുൻ ലോകകപ്പ് ജേതാവിന്റെ മറുപടി എത്തിയത്.
സൗദി അറേബ്യയിലേക്ക് പണത്തിനു വേണ്ടിയാണ് താരങ്ങൾ പോകുന്നതെന്നും ഫുട്ബോളിനെതിരെയായിട്ടാണ് അവർ അവിടേക്ക് പോകുന്നതുമാണ് ടോണി ക്രൂസിന്റെ മറുപടി. ഇത് ഫുട്ബോളിനെ നശിപ്പിക്കും എന്ന് പറഞ്ഞ റയൽ മാഡ്രിഡ് താരം മനുഷ്യാവകാശങ്ങളുടെ ലംഘനം നടക്കുന്ന സൗദി അറേബ്യയിലേക്ക് താൻ ഒരിക്കലും പോവുകയില്ല എന്നും ടോണി ക്രൂസ് ഉറപ്പിച്ചു പറഞ്ഞു.
“അവർ പണത്തിനുവേണ്ടി പോകുന്നു, അതിനാൽ അവർ ഫുട്ബോളിനെതിരെയാണ് പോകുന്നത്. നമ്മൾക്കറിയാവുന്നതും നമ്മൾ ഇഷ്ടപ്പെടുന്നതുമായ ഫുട്ബോളിനെ ഇത് മോശമായി ബാധിക്കുന്നു. മനുഷ്യാവകാശങ്ങളില്ലാത്ത സൗദി അറേബ്യയിലേക്ക് ഞാൻ ഒരിക്കലും പോവുകയില്ല.” – ടോണി ക്രൂസ് പറഞ്ഞു.
Toni Kroos on players moving to Saudi Arabia: “They go for money, they are going against football. Things are getting difficult for the football we all know and love. I would never go to Saudi Arabia because of the lack of human rights.” @SInow @diarioas 🇸🇦 pic.twitter.com/RI2obkMWYO
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 31, 2023
ടോണി ക്രൂസിനോടൊപ്പം നിരവധി വർഷങ്ങൾ ഒരുമിച്ചു കളിച്ച സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് പോയതിന് പിന്നാലെയാണ് യൂറോപ്പിലെ പേരുകേട്ട വമ്പൻ താരങ്ങൾ സൗദി അറേബ്യൻ ലീഗിലേക്ക് കളിക്കാൻ എത്തുന്നത്. നിലവിലെ ബാലൻഡിയോർ ജേതാവായ കരീം ബെൻസമ, നെയ്മർ ജൂനിയർ ഉൾപ്പെടെയുള്ള യൂറോപ്പിലെ മുൻനിര കളിക്കാരാണ് സൗദിയിൽ കളിക്കാൻ എത്തുന്നത്.