‘ഇത് പണത്തിന് വേണ്ടിയുള്ളതാണ് , ഫുട്ബോളിനെ ഇത് മോശമായി ബാധിക്കുന്നു ‘: സൗദി അറേബ്യയിലേക്കുള്ള കളിക്കാരുടെ ട്രാൻസ്ഫറിനെക്കുറിച്ച് ടോണി ക്രൂസ്
കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലൊന്നാണിത്. അദ്ദേഹത്തിന്റെ കരാർ പ്രതിവർഷം 177 ദശലക്ഷം പൗണ്ട് ($215 ദശലക്ഷം) ആണ്.
ക്രിസ്റ്യാനോയുടെ ചുവട് പിടിച്ച് നെയ്മറും കരീം ബെൻസിമയടക്കം നിരവധി താരങ്ങളാണ് സമ്മർ ട്രാൻസ്ഫറിൽ സൗദിയിലേക്ക് എത്തിയത്. എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യയിലേക്ക് മാറാൻ തീരുമാനിച്ച കളിക്കാർക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ്.ഈ വർഷം ജൂണിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരെ സ്വന്തമാക്കാനായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫഫണ്ട് (പിഐഎഫ്) നാല് ക്ലബ്ബുകളിലെ പ്രധാന ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നു.അൽ-ഇത്തിഹാദ്, അൽ-നാസർ, അൽ-അഹ്‌ലി, അൽ ഹിലാൽ എന്നിവിടങ്ങളിൽ ഫണ്ടിന് 75% ഓഹരിയുണ്ട്.ഇത് യൂറോപ്യൻ ടീമുകളിൽ നിന്നുള്ള ലോകപ്രശസ്ത താരങ്ങളെ സ്വന്തമാക്കാൻ ക്ലബ്ബുകലെ സഹായിക്കുന്നുണ്ട്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയുള്ള സോവറിൻ വെൽത്ത് ഫണ്ടിന്റെ സഹായം കാരണം വമ്പൻ താരങ്ങളെ സൗദി പ്രോ ലീഗ് ആകർഷിച്ചു. ബെൻസിമ ,നെയ്മർ, എൻ’ഗോലോ കാന്റെ, റിയാദ് മഹ്രെസ്, റോബർട്ടോ ഫിർമിനോ, ഫാബിഞ്ഞോ, ജോർദാൻ ഹെൻഡേഴ്സൺ എന്നിവരെയും മറ്റ് നിരവധി താരങ്ങളെ സൈൻ ചെയ്യാൻ അവർക്ക് കഴിഞ്ഞു.വമ്പൻ താരങ്ങളെ പണത്തിന്റെ ബലത്തിൽ സ്വന്തമാക്കുന്ന സൗദി അറേബ്യക്കെതിരെ പരസ്യമായി പ്രതികരിച്ച് റയൽ മാഡ്രിഡിന്റെ ജർമൻ സൂപ്പർ താരമായ ടോണി ക്രൂസ്. സൗദി അറേബ്യയിലേക്ക് യൂറോപ്പിലെ സൂപ്പർ താരങ്ങൾ പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു മുൻ ലോകകപ്പ് ജേതാവിന്റെ മറുപടി എത്തിയത്.
🗣 Toni Kroos: "Saudi Arabia? It has been said ambitious football is played there, but everything revolves around money. In the end, it's a decision for money and against football." @diarioas pic.twitter.com/UuTnIqcaEd
— Madrid Xtra (@MadridXtra) August 31, 2023
” ഇത് പണത്തിന് വേണ്ടിയുള്ളതും ഫുട്ബോളിനും എതിരായ തീരുമാനമാണ്.നമ്മൾക്കറിയാവുന്നതും നമ്മൾ ഇഷ്ടപ്പെടുന്നതുമായ ഫുട്ബോളിനെ ഇത് മോശമായി ബാധിക്കുന്നു. മനുഷ്യാവകാശങ്ങളില്ലാത്ത സൗദി അറേബ്യയിലേക്ക് ഞാൻ ഒരിക്കലും പോവുകയില്ല.” – ടോണി ക്രൂസ് പറഞ്ഞു.”ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാനത്തിൽ ഇത് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ കരിയറിന്റെ മധ്യഭാഗത്തുള്ള യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകൾക്കായി കളിക്കാനുള്ള നിലവാരമുള്ള കളിക്കാർ സൗദിയിലേക്ക് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്” ടോണി ക്രൂസ് പറഞ്ഞു.
🗣️ Toni Kroos: “Players moving to Saudi Arabia go for money, they are going against football.” pic.twitter.com/O8JFVqLKE6
— Barça Worldwide (@BarcaWorldwide) August 31, 2023
മുൻ സെൽറ്റ വിഗോ താരം ഗാബ്രി വീഗയുടെ അൽ-അഹ്‌ലിയിലേക്കുള്ള നീക്കത്തെ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ “നാണക്കേട്” എന്ന് ലേബൽ ചെയ്തു. 21 കാരനായ സ്പെയിൻകാരന്റെ ട്രാൻസ്ഫറിനെക്കുറിച്ചുള്ള ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റിന് കീഴിലാണ് 33 കാരനായ തന്റെ പരാമർശം കമന്റ് ചെയ്തത്.ഈ സമ്മറിൽ നാല് സൗദി പ്രോ ലീഗ് ക്ലബ്ബുകൾ പുതിയ കളിക്കാർക്കുള്ള ട്രാൻസ്ഫർ ഫീസായി ഏകദേശം 780 ദശലക്ഷം യൂറോ നീക്കിവച്ചിട്ടുണ്ട്.