മുന്നിൽ റോണാൾഡോയും നെയ്മറും മാത്രം , ഏഷ്യയിലെ ഏറ്റവും അധികം ആരാധകരുള്ള ആദ്യ മൂന്ന് ക്ലബ്ബുകളിൽ കേരള ബ്ലാസ്റ്റേഴ്സും |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.സെപ്റ്റംബർ മാസത്തിലെ ഇൻസ്റ്റഗ്രാം ഇമ്പ്രഷൻ എണ്ണത്തിൽ ഏഷ്യയിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം റാങ്കിംഗ് പ്രസിദ്ധീകരിക്കുന്ന ഡി പോർട്സ് ആൻഡ് ഫൈനാൻസസ് എന്ന ട്വിറ്റർ അക്കൗണ്ടാണ് സെപ്റ്റംബർ മാസത്തിലെ റാങ്കിംഗ് പുറത്ത് വിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും കളിക്കുന്ന അൽ നസറാണ് ഒന്നാം സ്ഥാനത്ത്. നെയ്മറിനെ സ്വന്തമാക്കിയ അൽ ഹിലാൽ ആണ് രണ്ടാം സ്ഥാനത്ത്.
91.5 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷനാണ് സെപ്‌തംബറിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്. 38.4 മില്യൺ ഇന്ററാക്ഷൻസുമായി അൽ ഹിലാൽ രണ്ടാമത് നിൽക്കുമ്പോൾ 25.9 മില്യൺ ഇന്ററാക്ഷൻസുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തു നിൽക്കുന്നു.
📲⚽ TOP 3 most popular asian football clubs ranked by total interactions on #instagram during september 2023!💙💬
— Deportes&Finanzas® (@DeporFinanzas) October 9, 2023
1.@AlNassrFC 91,5M
2.@Alhilal_FC 38,4M
3.@KeralaBlasters 25,9M pic.twitter.com/JdfzzN2MYS
സോഷ്യൽ മീഡിയയയിലും അല്ലാതെയും ഹൃദയം കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിനെ ആരാധിക്കുന്ന ആയിരകണക്കിന് ആരാധകർക്ക് വേണ്ടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഒരു കിരീടം നേടേണ്ടിയിരിക്കുന്നു. കേരളംബ്ലാസ്റ്റേഴ്സിൽ വലിയയ പ്രതീക്ഷകളാണ് ആരാധകർ വെക്കുന്നത്.ടീമിന്റെ മോശം പ്രകടനത്തിലും ഒപ്പം നിൽക്കുന്ന ആരാധകരുടെ വില ബ്ലാസ്റ്റേഴ്‌സ് മനസ്സിലാക്കേണ്ടിയിരിക്കുന്നു.