ലാലിഗയിൽ ബാഴ്‌സലോണ 2018 മുതലുള്ള അവരുടെ ഏറ്റവും മികച്ച സീസണുകളിൽ ഒന്ന് ആസ്വദിക്കുകയാണ്.ഗെറ്റാഫെയുമായുള്ള മത്സരം സമനിലയിൽ ആയെങ്കിലും ബ്ലാഗ്രാന നിലവിൽ സ്റ്റാൻഡിംഗിൽ ഒന്നാമതാണ്. ഈ സീസണിൽ ബാഴ്‌സലോണയ്ക്ക് നിരവധി റെക്കോർഡുകൾ തകർത്ത് ലാലിഗ നേടാനുള്ള അവസരവുമുണ്ട്.മാനേജർ സാവിയുടെ കീഴിൽ അവർ ശക്തമായ പ്രതിരോധം സ്ഥാപിക്കുകയും ലാ ലിഗയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറുകയും ചെയ്തു.ഈ വർഷം അവർക്ക് തകർക്കാൻ കഴിയുന്ന നാല് റെക്കോർഡുകൾ നോക്കാം.
38 മത്സരങ്ങളുടെ സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുമായി ഫിനിഷ് ചെയ്യുന്ന യൂറോപ്പിലെ ആദ്യ ടീമായി മാറാൻ ബാഴ്‌സലോണയ്ക്ക് അവസരമുണ്ട്. ഇനി കളിക്കാനുള്ള എല്ലാ കളിയും ജയിച്ചാൽ അവർക്ക് 104 പോയിന്റ് ലഭിക്കും. നിലവിൽ 102 പോയിന്റുള്ള യുവന്റസിന്റെ പേരിലാണ് റെക്കോഡ്. എന്നിരുന്നാലും, തുടർച്ചയായി സമനിലയിൽ പിരിഞ്ഞ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമേ അവർ നേടിയിട്ടുള്ളൂ, എന്നാൽ അവരുടെ എല്ലാ ഗെയിമുകളും വിജയിക്കുന്നത് തുടരുകയാണെങ്കിൽ അവർക്ക് 100 പോയിന്റിലെത്താനുള്ള അവസരമുണ്ട്.
ഈ സീസണിൽ 9 ഗോളുകൾ മാത്രമാണ് ബ്ലാഗ്രാന വഴങ്ങിയത്. കാമ്പെയ്‌ൻ അവസാനിക്കുമ്പോൾ 14 ഗോളിൽ കൂടുതൽ വഴങ്ങിയില്ലെങ്കിൽ ഒരു സീസണിൽ ഒരു യൂറോപ്യൻ ടീമിന്റെ ഏറ്റവും കുറഞ്ഞ ഗോളുകൾ എന്ന റെക്കോർഡ് അവർക്ക് തകർക്കാനാകും. 2004/05 സീസണിൽ വഴങ്ങിയ 15 ഗോളുകളുടെ റെക്കോർഡ് ചെൽസിയുടെ പേരിലാണ്.
ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ എന്ന റെക്കോർഡ് മറികടക്കാനുള്ള അവസരം ബാഴ്സക്ക് മുന്നിലുണ്ട്.26 ക്ലീൻ ഷീറ്റുകളുള്ള ഡീപോർട്ടീവോയുടെ പേരിലാണ് റെക്കോർഡ്. ലീഗിൽ എട്ട് മത്സരങ്ങൾ അവശേഷിക്കുമ്പോൾ ബാഴ്സക്ക് 20 ക്‌ളീൻ ഷീറ്റുകളുണ്ട്.ടെർ സ്റ്റെഗനെ കൂടാതെ, ബാഴ്‌സലോണയുടെ പ്രതിരോധം ടീമിനെ കുറച്ച് ഗോളുകൾ വഴങ്ങുന്നതിൽ നിർണായക പങ്കു വഹിച്ചു.
Barcelona have still only conceded NINE league goals all season, by far the least of any team in Europe’s top 5️⃣ leagues 😲🧱 pic.twitter.com/AFpu5lEZNU
— 433 (@433) April 16, 2023
ഈ സീസണിലെ അവരുടെ ലീഗ് പ്രകടനം കണക്കിലെടുക്കുമ്പോൾ, നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ട് അവർ ഗംഭീരമായ ശൈലിയിൽ ചാമ്പ്യൻഷിപ്പ് നേടിയേക്കാം. ഇതുവരെ ഒമ്പത് ഗോളുകൾ മാത്രം വഴങ്ങിയ ബാഴ്‌സലോണയുടെ പ്രതിരോധം അഞ്ച് പ്രധാന ലീഗുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതാണ്.ഒരു സീസണിൽ യുവന്റസിന്റെ 31 വിജയങ്ങൾ ബാഴ്‌സലോണ മറികടന്നേക്കാം. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ 33 വിജയങ്ങളുമായി ബാഴ്‌സ സീസൺ പൂർത്തിയാക്കിയേക്കും.