ടോപ് 10 രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാരാണ് ?
കഴിഞ്ഞ ദിവസം മിയാമിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെതിരെ പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർതാരം തന്റെ രാജ്യത്തിൻറെ 3-0 വിജയത്തിൽ രണ്ട് ഗോളുകൾ നേടിയിരുന്നു.മെസ്സിയുടെ ആദ്യത്തേത് കൂളായി എടുത്ത പെനാൽറ്റിയും രണ്ടാമത്തെ ഗോൾ തന്റെ പ്രതിഭയുടെ മികവ് വിളിച്ചോതുന്നതുമായിരുന്നു.
35 കാരൻ ഏകദേശം 30 വാര അകലെ നിന്ന് ഹോണ്ടുറാസ് ഗോൾകീപ്പർ ലൂയിസ് ലോപ്പസിന്റെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്താണ് ഗോൾ നേടിയത്.അദ്ദേഹത്തിന് ഫിനിഷിംഗ് ഇതിലും മികച്ചതായി നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല.മെസ്സി ഇപ്പോൾ അർജന്റീനയ്‌ക്കായി 88 ഗോളുകൾ നേടിയിട്ടുണ്ട്, അന്താരാഷ്ട്ര ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സ്‌കോറർമാരിൽ നാലാമത്തെയാളാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ, 117 ഗോളുകൾ), അലി ദേയ് (ഇറാൻ, 109 ഗോൾ), മൊക്തർ ദഹാരി (മലേഷ്യ, 89 ഗോൾ) എന്നിവർ മാത്രമാണ് അദ്ദേഹത്തിന് മുന്നിൽ.
അന്താരാഷ്ട്ര റെക്കോർഡുകൾ പരിശോധിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് കാണാൻ സാധിക്കും. എന്നാൽ അസിസ്റ്റുകളുടെ കാര്യത്തിൽ റൊണാൾഡോയെക്കാൾ വളരെ മുന്നിലാണ് മെസ്സി.അർജന്റീനക്കാരൻ അതിൽ 51 എണ്ണം രേഖപ്പെടുത്തിയപ്പോൾ പോർച്ചുഗീസ് താരം 42 അസിസ്റ്റുകൾ നേടി.ഫിഫയുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള 10 രാജ്യങ്ങൾക്കെതിരായ ഇരു താരങ്ങളുടെയും മികവിനെ ക്കുറിച്ച് സംസാരിക്കുമ്പോൾ മെസ്സി റൊണാൾഡോയെക്കാൾ മുന്നിലാണ്.
അർജന്റീന, പോർച്ചുഗൽ, ഇംഗ്ലണ്ട്, ബ്രസീൽ, സ്പെയിൻ, നെതർലൻഡ്‌സ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു കളിക്കാരനും മെസ്സിയെക്കാൾ കൂടുതൽ ഗോളുകൾ നേടിയിട്ടില്ല.സഹസ്രാബ്ദത്തിന്റെ തുടക്കം മുതൽ ഫിഫയുടെ മികച്ച 10 ഗോളുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാർ ഇവരാണ്.
12 . കരീം ബെൻസെമ (ഫ്രാൻസ്) – 7 ഗോളുകൾ 11. ആര്യൻ റോബൻ (നെതർലാൻഡ്സ്) – 8 ഗോളുകൾ =9. ലൂയിസ് സുവാരസ് (ഉറുഗ്വേ) – 9 ഗോളുകൾ =9. അന്റോയിൻ ഗ്രീസ്മാൻ (ഫ്രാൻസ്) – 9 ഗോളുകൾ =7. എഡിൻസൺ കവാനി (ഉറുഗ്വേ) – 10 ഗോളുകൾ =7. നെയ്മർ (ബ്രസീൽ) – 10 ഗോളുകൾ6. എഡ്വേർഡോ വർഗാസ് (ചിലി) – 11 ഗോളുകൾ =4. അലക്സിസ് സാഞ്ചസ് (ചിലി) – 12 ഗോളുകൾ =4. സ്ലാറ്റൻ ഇബ്രാഹിമോവിച്ച് (സ്വീഡൻ) – 12 ഗോളുകൾ 3. തോമസ് മുള്ളർ (ജർമ്മനി) – 13 ഗോളുകൾ 2. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) – 14 ഗോളുകൾ 1 ലയണൽ മെസ്സി (അർജന്റീന) – 16 ഗോളുകൾ.
ഒന്നാം സ്ഥാനത്തുള്ള ലയണൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുളളത് ഉറുഗ്വേക്കെതിരെയാണ് ആറു ഗോളുകൾ . അഞ്ചു ഗോളുകളാണ് തങ്ങളുടെ സ്ഥിരം എതിരാളികളായ ബ്രസീലിനെതിരെ 35 കാരൻ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോളണ്ടിനെതിരെ നാല് ഗോളുകളും ഇംഗ്ലണ്ട് സ്പെയിൻ എന്നിവർക്കെതിരെ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ലയന മെസ്സിയുടെ 88 ഗോളുകളിൽ 20% ഫിഫയുടെ മികച്ച 10 റാങ്കുള്ള രാജ്യങ്ങൾക്കെതിരെയാണ്.