എഫ് സി ഗോവയുടെ പ്രതിരോധ താരത്തെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ആരാധകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസം അവസാനം കിക്ക്ഓഫ് കുറിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള വമ്പൻ ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിനെ കിരീടപ്രതീക്ഷയുമായാണ് ആരാധകർ കാണുന്നത്.അടുത്ത സീസൺ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് ടീം ശക്തമാക്കുന്നത് ഓരോ ക്ലബ്ബിന്റെയും ഉത്തരവാദിത്വം കൂടിയാണ്.

ഈ ട്രാൻസ്ഫറിൽ ആദ്യ വിദേശ താരത്തെ ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നു.കൂടാതെ പ്രധാനപ്പെട്ട ചില താരങ്ങളുടെ കോൺട്രാക്ട് പുതുക്കുകയും ചെയ്തിട്ടുണ്ട്.മറ്റു പല താരങ്ങളെ ലക്ഷ്യം വെക്കുന്നുമുണ്ട്. എഫ് സി ഗോവ പ്രതിരോധ താരമായ ഐബൻബാ ഡോഹ്ലിംഗിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിരോധത്തിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് ഡോഹ്ലിംഗ്.2022 – 2023 സീസണില്‍ എഫ് സി ഗോവ യ്ക്കു വേണ്ടി 21 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഐബാൻബ ഡോഹ്ലിംഗ് ഒരു ഗോള്‍ നേടിയിരുന്നു .

പോരായ്മകൾ പരിഹരിച്ച് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഐബാന്‍ബ ഡോഹ്ലിംഗിനെ സ്വന്തമാക്കാൻ ശ്രമിച്ചത്. ഷില്ലോംഗ് ലാജോംഗ് ക്ലബ്ബിലൂടെ ആണ് ഡോഹ് ലിംഗ് കാൽപന്ത് ലോകത്ത് എത്തിയത്. ഐ ലീഗില്‍ ഷില്ലോംഗ് ലാജോംഗിനായി 2016 മുതല്‍ 2019 വരെ കളിച്ചു. 2019 ൽ എഫ് സി ഗോവയിൽ എത്തിയ ഐബാൻ ഡോഹ് ലിംഗ് ക്ലബ്ബിനായി 53 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. രണ്ട് ഗോള്‍ സ്വന്തമാക്കി, രണ്ട് ഗോളിന് അസിസ്റ്റ് ചെയ്തു. ഷില്ലോംഗ് ലാജോംഗിനായി 25 മത്സരങ്ങളില്‍ നിന്ന് ഒരു ഗോൾ നേടിയിരുന്നു.

റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇന്ത്യൻ താരം പ്രബീർ ദാസുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാർ ധാരണയിൽ എത്തിയിട്ടുണ്ട്.ഓസ്ട്രേലിയൻ സ്ട്രൈക്കറായ ജോഷുവ സിറ്റോരിയോയെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു.കൂടാതെ ബൊളീവിയൻ ക്ലബ്ബായ ആൽവേസ് റെഡിയിൽ നിന്നും ഡോർണി റൊമേറോയെയും സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

Rate this post
Kerala Blasters