ട്രാൻസ്ഫർ റൗണ്ടപ്പ്: ഹാരി കെയ്നിന് റെക്കോർഡ് ഓഫർ, അർജന്റീന താരത്തിനെ നിലനിർത്താൻ തുർക്കി ക്ലബ്ബ്

1) ബയേൺ മ്യുണിച്ചിന്റെ ഫ്രഞ്ച് പ്രതിരോധ താരം ലൂക്കാസ് ഹെർണാണ്ടസിനെ സ്വന്തമാക്കി പിഎസ്ജി. 2028 വരെ നീളുന്ന അഞ്ച് വർഷ കരാറിലാണ് താരം പിഎസ്ജിയിലെത്തുന്നത്. ടീമിന് വേണ്ടി സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കേൾപ്പുള്ള താരം കൂടിയാണ് ഹെർണാണ്ടസ്. 27 കാരൻ ബയേൺ മ്യുണിച്ചിനായി 74ഓളം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

2) ഇംഗ്ലീഷ് മുന്നേറ്റ താരമായ ഹാരി കെയ്നെ സ്വന്തമാക്കാനാൻ ടോട്ടൻഹാമിന് രണ്ടാം ഓഫർ അയച്ച് ബയേൺ മ്യുണിച്ച്. 80 മില്യണും ആഡ് ഓണുമാണ് താരത്തിനായി ഇപ്പോൾ ബയേൺ അയച്ചിരിക്കുന്നത്. ഹാരി കെയ്നിനായി ആദ്യം അയച്ച 70 മില്യണും ആഡ് ഓണു ടോട്ടൻഹാമ് നിരസിച്ചിരുന്നു.

3) പിഎസ്ജിയുടെ അര്ജന്റീന താരമായ മൗറോ ഇക്കാർഡിയുടെ കരാർ സ്ഥിരമാക്കാനുള്ള തയ്യാറെടുപ്പിലാണ് തുർക്കിഷ് ക്ലബായ ഗലാറ്റസരായ്. ഏകദേശം 10 മില്യൺ മുടക്കിയായിരിക്കും ഗലാറ്റസരായ് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കുക. കഴിഞ്ഞ സീസണിലാണ് ഇക്കാർഡി പിഎസ്ജിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ഗലാറ്റസരായിലെത്തിയത്.

4) ജർമൻ ക്ലബ്ബായ ആർബി ലീപ്സിഗിന്റെ പ്രതിരോധ താരമായ ജോസ്‌കോ ഗ്വാർഡിയോൾക്കായുള്ള ചർച്ചകൾ തുടങ്ങാൻ പോവുകയാണ് മാഞ്ചസ്റ്റർ സിറ്റി. സിറ്റി അയച്ച 75 മില്യണും ആഡ് ഓണും വരുന്ന ആദ്യ ഓഫർ ആർബി ലീപ്സിഗ് നിരസിച്ചിരുന്നു. താരത്തിനായുള്ള അടുത്ത റൗണ്ട് ചർച്ചകൾ അടുത്ത ആഴ്ച തുടങ്ങും. ഏകദേശം 100 മില്യണാണ് ലീപ്സിഗ് താരത്തിനായി ആവശ്യപ്പെടുന്നത്.

5) ഗോൾകീപ്പർ ലോറിസ് കാരിയസിന്റെയും പ്രതിരോധ താരം പോൾ ഡമ്മറ്റിന്റെയും കരാർ പുതുക്കി ഇംഗ്ലീഷ് വമ്പൻമാരായ ന്യൂകാസിൽ യുണൈറ്റഡ്. ഇരു പേരുടെയും കരാർ ഒരു വർഷത്തെക്ക് കൂടിയാണ് ന്യൂകാസിൽ നീട്ടിയിരിക്കുന്നത്. ഇതിൽ പോൾ ഡമ്മറ്റ് കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ സ്കോടിഷ് ക്ലബ്ബായ സെന്റ് മിറൻ എഫ്സിക്ക് വേണ്ടിയായിരുന്നു പന്ത് തട്ടിയത്.

Rate this post