ട്രാൻസ്ഫർ റൗണ്ടപ്പ്: പ്രീമിയർ ലീഗിലെ അർജന്റീന താരം ലാലിഗയിൽ, ബാഴ്സലോണ സുപ്രധാന താരത്തെ വിൽക്കും.

1.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡും ഇംഗ്ലണ്ട് വിംഗറുമായ ജെസ്സി ലിംഗാർഡ് തൻ്റെ കരിയർ റീ സ്റ്റാർട്ട് ചെയ്യുന്നതിനായി ദക്ഷിണ കൊറിയയിലേക്ക് മാറാൻ ഒരുങ്ങുന്നു.31 കാരനായ ലിംഗാർഡ്, 2022-ലെ സമ്മർ ട്രാൻസ്ഫറിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ ചേരുന്നതിന് മുമ്പ് ഓൾഡ് ട്രാഫോർഡിൽ ഒരു ദശാബ്ദത്തിലേറെ കാലം ചെലവഴിച്ചിരുന്നു,സീസണിൻ്റെ തുടക്കത്തിൽ വെസ്റ്റ് ഹാമിൽ പരിശീലന സമയം ചെലവഴിച്ചതിന് ശേഷം, അൽ-ഇത്തിഫാക്കുമായി ധാരണയിൽ എത്തിയേക്കുമെന്ന് വിചാരിച്ചിരുന്നെങ്കിലും ആ നീക്കം പരാജയപ്പെട്ടു.

സ്കൈ സ്‌പോർട്‌സിൻ്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, കെ-ലീഗ് സംഘടനയായ എഫ്‌സി സിയോളുമായി ലിംഗാർഡ് ‘വാക്കാൽ സമ്മതിച്ചു’, അവർ കളിക്കാരന് രണ്ട് വർഷത്തെ കരാറും ഗണ്യമായ സാമ്പത്തിക പാക്കേജും വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇനിയുള്ള കുറച്ചു കാലം ദക്ഷിണ കൊറിയയിൽ താരം പന്ത് തട്ടും എന്ന് തന്നെയാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2 . ചെൽസി സ്ട്രൈക്കറായ അർമാൻഡോ ബ്രോജ ഫുൾ ഹാമുമായി കരാറിലെത്തി. ഈ സീസൺ കഴിയുന്നതുവരെ ലോണിലാണ് താരം ചെൽസിയിൽ നിന്നും എതിർപാളയത്തിലേക്ക് നീങ്ങുന്നത്. നാലു മില്യൺ പൗണ്ട് ആണ് താരത്തിന്റെ ലോൺ തുക.

3 . ബാഴ്സലോണ പ്രസിഡണ്ട് ജോവാൻ ലാപോർട്ടയുടെ കീഴിലുള്ള അവരുടെ മുഴുവൻ പ്രോജക്റ്റ്കളും അനിശ്ചിതത്വത്തിൽ, ഒരു പുതിയ മാനേജരെ ബാഴ്‌സലോണ തിരയുമ്പോൾ പ്രതിസന്ധി രൂക്ഷമാവുകയാണ്.പ്രതിസന്ധി മറികടക്കാൻ ബാഴ്സലോണയുടെ സുപ്രധാനതാരമായ റൊണാൾഡ് അരൗജോയെ വിൽക്കാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജർമൻ വമ്പന്മാരായ ബയേൺ മ്യുണികിനു ഉറുഗ്വൻ പ്രതിരോധ താരത്തിൽ ഒരു കണ്ണുണ്ട്.

4 .ടോട്ടൻഹാമിൽ നിന്നുള്ള അലജോ വെലിസ് ലോണിൽ സെവിയ്യയിൽ ചേർന്നു. ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, മെഡിക്കൽ ചെക്കപ്പുകൾ നടത്തിയതിന് ശേഷം വെലിസ് ഇതിനകം സെവില്ലയിലെത്തിയിട്ടുണ്ട്, ഈ നീക്കത്തിൽ ബൈ ബാക് ഓപ്ഷൻ ഉൾപ്പെടില്ല.കഴിഞ്ഞ വർഷം ടോട്ടൻഹാമിനൊപ്പം അർജൻ്റീനിയൻ സ്‌ട്രൈക്കറിന് അധികം കളിക്കാൻ അവസരം ലഭിച്ചിട്ടില്ല, ഡിസംബർ അവസാനം കാൽമുട്ടിന് പരിക്കേറ്റു.

ഹ്യൂങ്-മിൻ സൺ ഏഷ്യൻ കപ്പിൽ കളിക്കുന്നതിനാൽ, പിച്ചിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ വെലിസിന് ഇത് ഒരു നല്ല നിമിഷമാകുമായിരുന്നു. നിർഭാഗ്യവശാൽ, അദ്ദേഹത്തിന് പരിക്കേറ്റു,പിന്നീട് ടോട്ടൻഹാം മറ്റൊരു സ്‌ട്രൈക്കറായ ടിമോ വെർണറെ വാങ്ങിയതോടെ വലിസിനെ ലോണിലയക്കാൻ നിർബന്ധിതരായി.

Rate this post