ട്രാൻസ്ഫർ റൗണ്ടപ്പ്: ലോകപ്പ് നേടിയ അർജന്റീന താരത്തിന്റെ കരാർ റദ്ദാക്കി, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു തകർപ്പൻ താരം.

ട്രാൻസ്ഫർ വിൻഡോ ഇന്ന് യൂറോപ്പിൽ അവസാനിക്കാതിരിക്കെ വമ്പന്മാർ കുട്ടിക്കലാശം ആഘോഷമാക്കുകയാണ്.  കഴിഞ്ഞദിവസം ചുവന്ന ചെകുത്താന്മാർ റെഗുലിയോണിനെ ടോട്ടൻഹാമിൽ നിന്നും സ്വന്തമാക്കിയിരുന്നു ഇന്നിതാ മറ്റൊരു മധ്യനിരതാരത്തെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് യുണൈറ്റഡ്.

മൊറോക്കൻ ഇന്റർനാഷണൽ സോഫിയാൻ അമ്രബാതിനെയാണ് ലോണടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.
നിലവിൽ ഇറ്റാലിയൻ ലീഗിലെ ഫിയോരെന്റിന താരമാണ് അമ്രബാത്.തുടക്കം മുതലേ താരത്തിനു വേണ്ടി മറ്റു പല ക്ലബ്ബുകൾ ശ്രമിച്ചിരുന്നെങ്കിലും താരം യുണൈറ്റഡിലേക്ക് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് തുറന്നു പറഞ്ഞിരുന്നു,അവസാന ദിവസം താരത്തിന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്.

അർജന്റീന ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന പപ്പു ഗോമസിന്റെ ട്രാൻസ്ഫർ റദ്ദാക്കി ലാലിഗ വമ്പൻമാരായ സെവിയ്യ. താരത്തിന് പരുക്കുകളും ഫോം ഇല്ലായ്മയും കാരണം ക്ലബ്ബിൽ അവസരങ്ങൾ നന്നേ കുറഞ്ഞിരുന്നു. നിലവിൽ ഫ്രീ ഏജന്റാണ് ആൽബിസിലെസ്റ്റയുടെ പപ്പു ഗോമസ്.

മുഹമ്മദ്സലാക്കു വേണ്ടി സൗദി ക്ലബ്ബായ അൽ ഇത്തിഹാദിന്റെ നൂറ് മില്യൺ പൗണ്ടിന്റെ ഓഫർ തള്ളിയിരിക്കുകയാണ് ലിവർപൂൾ. ഈജിപ്തിന്റെ സൂപ്പർതാരത്തെ വിൽക്കുകയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലിവർപൂൾ.

ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യുടെ ഈ സീസണിലെ മെയിൻ ലക്ഷ്യമായ കോലോ മുവാനിയെ സ്വന്തമാക്കുന്നതിനരികിലാണ് ക്ലബ്ബ്. 90 മില്യൺ യൂറോയുടെ ട്രാൻസ്ഫർ ഏകദേശം ധാരണയിൽ എത്തിയിട്ടുണ്ട്. ഉടൻതന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്ന് ഫാബ്രിസിയോ വ്യക്തമാക്കുന്നു.

ബാഴ്സലോണ പ്രതിരോധം ശക്തി കൂട്ടാൻ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാൻസലോ എത്തുമെന്ന് ഉറപ്പായി. കുറച്ചു ദിവസങ്ങളായി ബാഴ്സലോണ പോർച്ചുഗൽ താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കുന്നതിന് പിന്നിലായിരുന്നു. ലോൺ അടിസ്ഥാനത്തിലാണ് താരം ബാഴ്സലോണയിൽ എത്തുന്നതെങ്കിലും താരത്തെ നിലനിർത്താൻ ബാഴ്സലോണക്ക് അധികാരമുണ്ട്.

2.6/5 - (15 votes)