ട്രാൻസ്ഫർ റൗണ്ടപ് 2023 : യുവന്റസ് സ്‌ട്രൈക്കർക്കായി പിഎസ്ജി : മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തിനായി സൗദി ക്ലബ് : ലയണൽ മെസ്സി

1) ഈ സമ്മർ വിൻഡോയിൽ ആറ് വർഷ കരാറിൽ സാന്റോസ് ക്ലബ്ബിൽ നിന്ന് ചെൽസി സ്വന്തമാക്കിയ 18 കാരനായ ഏഞ്ചലോ ഗബ്രിയേൽ അടുത്ത സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബ്ബായ ആർസി സ്ട്രാസ്ബർഗ് അൽസാസിന് വേണ്ടി പന്ത് തട്ടും. താരത്തിന്റെ മെഡിക്കൽ പൂർത്തിയായി. നിലവിൽ താരം ചെൽസി സ്‌ക്വാഡിനൊപ്പം പ്രീ സീസൺ ഭാഗമായി അമേരിക്കയിലേക്ക് പോവും. പിന്നീട് മാത്രമേ താരം ആർസി സ്ട്രാസ്ബർഗ് ക്ലബ്ബിനൊപ്പം ചേരുക്കയുള്ളു.

2) ജുവന്റ്‌സിന്റെ സെർബിയൻ താരം ദുസാൻ വ്ലഹോവിച്ചിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് പിഎസ്ജി. പിഎസ്ജി നിലവിൽ ജുവന്റ്‌സിനോട് ചർച്ചകൾ നടത്താനും സാധ്യമായ ബിഡ് തീരുമാനിക്കാനുമായി കുറച്ച് ദിവസങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ വ്ലഹോവിച്ച് ജുവന്റ്‌സ് വിട്ടാൽ, ജുവന്റ്‌സ് ലുക്കാകുവിനെ സ്വന്തമാക്കാനുള്ള നീകങ്ങളിലാണ്.

3) മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മഹ്‌റസിന്റെ ട്രാൻസ്ഫർ എത്രയും പെട്ടന്ന് പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ് സൗദി ക്ലബ്ബായ അൽ അഹ്‌ലി. ജൂൺ മുതൽ താരത്തിനനായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. അൽ അഹ്‌ലിയുടെ ബിഡ് ഓഫർ താരം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മാൻ സിറ്റി ഇപ്പോൾ ഔദ്യോഗിക നിർദ്ദേശങ്ങളും രേഖകളും ലഭിക്കാൻ കാത്തിരിക്കുകയാണ്, എന്നിട്ട് മാത്രമേ മെഡിക്കൽ നടക്കുകയുള്ളു.

4) വെയിൽസ് മധ്യനിര താരം ആരോൺ റാംസി ഫ്രഞ്ച് ക്ലബ്ബായ ഒജിസി നൈസ് വിട്ടു. താരം ഇനി ഫ്രീ ട്രാൻസ്ഫറിലൂടെ വെയിൽസ് ക്ലബ്ബായ കാർഡിഫ് എഫ്സിയിലേക്ക് കൂടുമാറന്നുള്ള തയ്യാറെടുപ്പിലാണ്. കാർഡിഫ് എഫ്സിലേക്ക് പോകുന്നതിന് മുമ്പുള്ള മെഡിക്കൽ വരും ദിവസങ്ങളിൽ നടക്കും.

5) അര്ജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ സൈനിങ് ഔദ്യോഗികമായി അറിയിച്ച് ഇന്റർ മിയാമി. 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം ഇന്റർ മിയാമിയിൽ ചേരുന്നത്. താരം ഇന്റർ മിയാമിയിലും പത്താം നമ്പർ ജേഴ്‌സിയിലാണ് കളിക്കുക. ജൂലൈ 22ന് ക്രൂസ് അസുലുമായുള്ള മത്സരത്തിലായിരിക്കും താരത്തിന്റെ ഇന്റർ മിയാമിക്കിയായുള്ള അരങ്ങേറ്റ മത്സരം.

Rate this post