ട്രാൻസ്ഫർ റൗണ്ടപ്പ്: സിറ്റി സൂപ്പർ താരം ബയേണിലേക്ക്, ആഴ്സണൽ പിടിമുറുക്കി ഒരു താരത്തെ കൂടി സ്വന്തമാക്കി

1 കെയ്ലർ നവാസ്: ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുടെ കോസ്റ്ററികൻ ഗോൾകീപ്പർ കെയ്ലർ നവാസിനെ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബ്ബായ ഫെനെർബഹൻസ് വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ഫ്രഞ്ച് ചാമ്പ്യൻമാർ തങ്ങളുടെ ഗോൾകീപ്പറിനെ ഈ സമ്മറിൽ വിൽക്കാനും തയ്യാറായി നിൽക്കുകയാണ്.

2 കെയ്ൽ വാൾകർ :മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരം വാൽകറിനെ ടീമിലെത്തിക്കാൻ വേണ്ടി മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾ നടത്തുകയാണ് ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്. ബയേണിൽ ചേരാൻ താരം സമ്മതം അറിയിച്ചിട്ടുണ്ട്. എങ്കിലും ക്ലബ്ബുകൾ തമ്മിൽ ചർച്ചകൾ നടക്കുന്നതിനാൽ ഇതുവരെ ഡീൽ പൂർത്തിയായിട്ടില്ല.

3 ജൂരിയൻ ടിമ്പർ :ഡച്ച് സെന്റർ ബാക്ക് താരമായ 22-കാരനായ ജൂരിയൻ ടിമ്പറിനെ ഒഫീഷ്യൽ ആയി സൈൻ ചെയ്തിരിക്കയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് റണ്ണർ അപ്പ്‌ ആഴ്‌സനൽ. 40മില്യൺ + 5 മില്യൺ ആഡ് ഓൺസ് നൽകിയാണ് ആഴ്‌സനൽ യുവ സൂപ്പർ താരത്തിന്റെ കരാർ സ്വന്തമാക്കിയത്.

4 ബെഞ്ചമിൻ പവാർഡ് :ബയേൺ മ്യൂനിക് താരമായ ബെഞ്ചമിൻ പവാർഡിനെ നോട്ടമിടുകയാണ് മാഞ്ചസ്റ്റർ സിറ്റി. തങ്ങളുടെ താരമായ കെയ്ൽ വാൾകർ ബയേൺ മ്യൂണികിൽ പോയാൽ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് ബയേനിന്റെ ഫ്രഞ്ച് താരം താരം പവാർഡിനെ എത്തിക്കാനാണ് സിറ്റി നീക്കം. ചർച്ചകൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്.

5 ജീസസ് വല്ലേയോ :റയൽ മാഡ്രിഡ്‌ സ്പാനിഷ് താരമായ ജീസസ് വല്ലേയോ വരാൻ പോകുന്ന സീസണിൽ ലോണടിസ്ഥാനത്തിൽ മറ്റൊരു ലാലിഗ ക്ലബ്ബായ ഗ്രനഡക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുകയാണ്. ഈയൊരു ഡീൽ ഏകദേശം പൂർത്തിയായിട്ടുണ്ട്. താരം ലോണിൽ പോകാൻ സമ്മതം അറിയിച്ചിട്ടുണ്ട്.

Rate this post