ട്രാൻസ്ഫർ റൗണ്ടപ്പ്: ലിവർപൂളിലേക്ക് ഒരു സൂപ്പർ താരം കൂടി എത്തുന്നു, യുണൈറ്റഡ് താരത്തിന്റെ മെഡിക്കൽ പൂർത്തിയായി
1) സൗദി ലീഗിലേക്ക് പോയ മാർസെലോ ബ്രോസോവിച്ചിന് പകരക്കാരനെ കണ്ടെത്തി ഇന്റർ മിലാൻ. ഇറ്റാലിയൻ ക്ലബ്ബായ സാസുവോളോയുടെ മധ്യനിര താരമായ ഡേവിഡ് ഫ്രാറ്റേസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഇന്റർ മിലാൻ. ഇന്റർ സാസുവോളോയുമായി വാക്കാലുള്ള കരാറിലെത്തി. അതോടൊപ്പം വ്യക്തിപരമായ നിബന്ധനകളും ഇന്റർ അംഗീകരിച്ചു. താരത്തിനായുള്ള ചർച്ചകൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
2) വോൾവ്സിന്റെ ഐറിഷ് സെന്റർ ബാക്ക് താരം നഥാൻ കോളിൻസിനെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ്ബായ ബ്രെന്റ്ഫോർഡ്. 22 കാരനെ 23 മില്യൺ പൗണ്ട് മുടക്കിയാണ് ബ്രെന്റ്ഫോർഡ് താരത്തെ സ്വന്തമാക്കിയത്. 2029 വരെ നീളുന്ന ആറ് വർഷ കരാറിലാണ് താരം ഒപ്പിട്ടത്. അതോടൊപ്പം രണ്ട് വർഷത്തേക്ക് കൂടി താരത്തിന്റെ കരാർ നീട്ടാന്നുള്ള ഓപ്ഷനും ഈ കരാറിൽ ഉൾപെടുത്തിയിട്ടുണ്ട്.
Inter are now close to reaching verbal agreement with Sassuolo for Davide Frattesi — talks advancing to the final stages, personal terms agreed. 🚨⚫️🔵 #transfers
— Fabrizio Romano (@FabrizioRomano) July 4, 2023
Frattesi has always been Inter top target to replace Marcelo Brozović — AC Milan have different priorities. pic.twitter.com/E4cjaNu6RN
3) ബെൽജിയത്തിന്റെ പ്രതിരോധ മധ്യനിര താരമായ റോമിയോ ലാവിയയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ. താരത്തിന്റ ഏജന്റുമായി ലിവർപൂൾ കഴിഞ്ഞ രണ്ടാഴ്ചയായി ചർച്ചകളിലാണ്. താരം നിലവിൽ സതാംപ്ടണു വേണ്ടിയാണ് കളിക്കുന്നത്. ലിവർപൂളിന് പുറമെ ചെൽസിയും അർസേനലും താരത്തിനായി രംഗത്തുണ്ട്. എന്തിരുന്നാലും ലിവർപൂൾ എത്രയും വേഗം താരത്തിനായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ലാവിയയെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്.
Official, confirmed. Nathan Collins has joined Brentford on club record fee — deal worth £23m. ✅🐝
— Fabrizio Romano (@FabrizioRomano) July 4, 2023
Collins signed a six-year deal, with club option for an additional two years.
“He’s perfect player for us”, Thomas Frank says. pic.twitter.com/IGwLlmXt8z
4) ചെൽസി താരമായ മേസൺ മൗണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ മെഡിക്കൽ വിജയകരമായി അവസാനിച്ചിരിക്കുകയാണ്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക പ്രഖ്യാനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ് കൂടിയാണ് ഇത്.
Liverpool have been in contact with the agents of Roméo Lavia for 2 weeks — still ongoing 🔴🇧🇪
— Fabrizio Romano (@FabrizioRomano) July 4, 2023
He’s high on the list, considered as ‘top talent’ in his position.
Sources expect #LFC to open talks with Southampton soon — as there will be competition from Arsenal and Chelsea. pic.twitter.com/l7NIUaKGYm
Mason Mount’s medical was fine and successfully completed — waiting for Manchester United announcement. 🔴✨ #MUFC
— Fabrizio Romano (@FabrizioRomano) July 4, 2023
Mount’s expected to share his ‘goodbye’ message to Chelsea — then Manchester United will unveil Mount as their first summer signing. pic.twitter.com/UvpcJWPBNw