ട്രാൻസ്ഫർ റൗണ്ടപ്പ്: അൻസു ഫാത്തി ബാഴ്സലോണ വിട്ടേക്കും,ജാവോ ഫെലിക്സിനു സൗദി ഓഫർ

സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് യുവ സൂപ്പർതാരമായ ജാവോ ഫെലിക്സിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ, സൂപ്പർതാരത്തിന് ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ആണ് സൗദി അറേബ്യൻ ക്ലബ്ബ്
ആഗ്രഹിക്കുന്നത്.

എന്നാൽ അൽഹിലാലിന്റെ ഈ ലോൺ ഓഫർ നിരസിചിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. സൂപ്പർ താരത്തിനെ സ്ഥിര കരാറിൽ ടീമിൽ നിന്നും വിറ്റ് ഒഴിവാക്കാൻ ആണ് അത്‌ലറ്റിക്കോ മാഡ്രിഡ്‌ ശ്രമിക്കുന്നത് എന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ തന്റെ സ്വപ്ന ക്ലബ്ബായ എഫ് സി ബാഴ്സലോണയിലേക്ക് ചേരണമെന്നാണ് ജാവോ ഫെലിക്സ് ആഗ്രഹിക്കുന്നത്. സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ഇനിയും ഒരുപാട് അപ്ഡേറ്റ് വരുന്ന ദിവസങ്ങളിൽ പുറത്തുവരും.

സ്പാനിഷ് ഗോൾകീപ്പരായ ഡേവിഡ് റായയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആർസണൽ എഫ് സി. പ്രീമിയർ ലീഗ് ക്ലബ്ബായ ഫോണിൽ നിന്നുമാണ് നിലവിലെ കമ്മ്യൂണിറ്റി ഷീൽഡ് ട്രോഫി ജേതാക്കൾ സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. സൈനിങ് സംബന്ധിച്ച് ക്ലബ്ബുകൾ തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നും മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ആഴ്ചയിൽ പൂർത്തിയാകും.

നിലവിലെ ലാലിഗ ചാമ്പ്യന്മാരായ എഫ് സി ബാഴ്സലോണയുടെ സ്പാനിഷ് യുവതാരമായ അൻസു ഫാത്തിയുടെ ബാഴ്സലോണയിലെ ഭാവി സംബന്ധിച്ച് സൂപ്പർ താരം തന്നെ സംസാരിക്കുകയാണ്, ഓഗസ്റ്റ് 31ന് ട്രാൻസ്ഫർ വിൻഡോ അടക്കുന്നത് വരെ എന്തുവേണമെങ്കിലും സംഭവിക്കാം എന്നും എഫ് സി ബാഴ്സലോണയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ അനുസരിച്ചായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക എന്നുമാണ് അൻസു ഫാത്തി പറഞ്ഞത്.

Rate this post