ട്രാൻസ്ഫർ റൗണ്ടപ്പ്: സിദാനുമായി വീണ്ടും ബന്ധപ്പെട്ട് പി എസ് ജി, ലൂക്കാക്കുവിന്‍റെ കാര്യത്തിൽ ചെൽസി ഉടൻ തീരുമാനത്തിലെത്തും

1 റൊമേലു ലുകാകു :ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നും ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ ലോണടിസ്ഥാനത്തിൽ സ്വന്തമാക്കിയ ബെൽജിയത്തിന്റെ 30-കാരനായ സ്ട്രൈകർ റൊമേലു ലുകാകുവിന്റെ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം തുടക്കം കുറിക്കും. ഇന്റർ മിലാന് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരത്തിന് ഇന്ററിൽ തുടരാനാണ് താല്പര്യമെങ്കിലും ചെൽസി-ഇന്റർ മിലാൻ ചർച്ചകൾക്ക് ശേഷം ഭാവി തീരുമാനമാകും.

2 ജെഫെഴ്സൻ ലെർമ :പ്രീമിയർ ലീഗ് ക്ലബ്ബായ ബേൺമൗത്തിന്റെ കൊളംബിയൻ ഫുട്ബോൾ താരമായ ജെഫെഴ്സൻ ലെർമയെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസ്. 2027 വരെയാണ് സൂപ്പർ താരവുമായി ക്ലബ്ബ് കരാറിൽ ഒപ്പ് വെച്ചത്.

3 സിനദിൻ സിദാൻ : റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനായ ഫ്രഞ്ച് ഇതിഹാസതാരം സിനദിൻ സിദാൻ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിൽ ചേരുമെന്ന് റൂമറുകൾ വന്നിരുന്നു, എന്നാൽ പരിശീലകനായുള്ള ഓഫറുകൾ തള്ളികളയുന്ന സിനദിൻ സിദാനെ ബന്ധപ്പെടുത്തി വരുന്ന പിഎസ്ജിയുമായുള്ള റൂമറുകൾ സത്യമല്ലെന്ന് ഫാബ്രിസിയോ റൊമാനോ പറഞ്ഞു.

4 ഗ്രാനിത് ഷാക :ജർമൻ ക്ലബ്ബായ ബയേൺ ലെവർകൂസനുമായി കരാർ ഒപ്പ് വെക്കാൻ സ്വിറ്റ്സർലാൻഡ്‌ താരമായ ഗ്രാനിത് ഷാക ധാരണയിലെത്തിയെങ്കിലും മാതൃക്ലബ്ബായ ആഴ്‌സനലിന്റെ സമ്മതം കൂടി ലഭിക്കാനുണ്ട്. പുതിയൊരു മിഡ്‌ഫീൽഡറെ ആഴ്‌സനൽ സൈൻ ചെയ്യുന്ന സമയത്ത് ഷാകയെ ടീം വിടാൻ ആഴ്സനൽ അനുവദിക്കും. നിലവിൽ ഇംഗ്ലീഷ് താരം ഡിക്ലാൻ റൈസിന് വേണ്ടിയാണ് ആഴ്സനൽ ശ്രമങ്ങൾ നടത്തുന്നത്.

5 മാറ്റിയോ കോവാസിച് :ചെൽസിയുടെ ക്രോയേഷ്യൻ മിഡ്‌ഫീൽഡർ കൊവാസിച്ചിനെ സ്വന്തമാക്കുന്നത് സംബന്ധിച്ച് മാഞ്ചസ്റ്റർ സിറ്റിയുമായി താരവും ക്ലബ്ബും ധാരണയിലെത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന് ശേഷം ചെൽസിയുമായി ട്രാൻസ്ഫർ ഫീ സംബന്ധിച്ച് മാഞ്ചസ്റ്റർ സിറ്റി ചർച്ചകൾ നടത്തും.

Rate this post