❝ചെൽസിയുടെ യുവ മിഡ്ഫീൽഡ് സെൻസേഷൻ കോണർ ഗല്ലഗർ❞|Conor Gallagher

ലാസ് വെഗാസിൽ ക്ലബ് അമേരിക്കയ്‌ക്കെതിരായ ചെൽസിയുടെ പ്രീ സീസൺ വിജയത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് യുവ മിഡ്ഫീൽഡർ കോനർ ഗല്ലഗർ.ചെൽസി 2-1 വിജയിച്ച മത്സരത്തിനു ശേഷം ഇംഗ്ലീഷ് യുവ താരത്തിന് ക്ലബ്ബിന്റെ “ബിഗ് അസ്സെറ്റ്” ആവാൻ കഴിയുമെന്ന് ചെൽസി ഹെഡ് കോച്ച് തോമസ് ടുച്ചൽ പറഞ്ഞു.കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിൽ ലോൺ സ്‌പെല്ലിൽ മതിപ്പുളവാക്കിയ ഗല്ലഘറെ ടീമിലേക്ക് തിരിച്ചു വിളിക്കാൻ തുച്ചൽ നിർബന്ധിതനായി മാറി.ക്ലബ് അമേരിക്കയ്‌ക്കെതിരെ 45 മിനുട്ട് മാത്രം കളിച്ച താരം വരുന്ന സീസണിൽ ബ്ലൂസ് ഇലവനിൽ താൻ ഉണ്ടാവും എന്നുറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.

അന്താരാഷ്‌ട്ര സൗഹൃദമത്സരങ്ങൾ പുതിയ താരങ്ങളെ കണ്ടെത്താനുള്ള അവസരമായാണ് കൂടുതൽ പരിശീലകരും നോക്കികാണുന്നത്. മാർച്ചിൽ വെംബ്ലിയിൽ സ്വിറ്റ്സർലൻഡിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം അത്തരത്തിലുള്ള ഒന്നായിരുന്നു. കോനോർ ഗല്ലഗറിന് ഗാരെത് സൗത്ത്ഗേറ്റ് ഇംഗ്ലീഷ് ജേഴ്സിയിൽ ആദ്യ തുടക്കം നൽകി.ക്രിസ്റ്റൽ പാലസിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾ തന്നെയാണ് ദേശീയ ടീമിലേക്ക് വഴി തെളിച്ചത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിലെ കണ്ടെത്തൽ തന്നെയാണ് കോനോർ ഗല്ലഗർ.ഇംഗ്ലണ്ടിന് സെൻട്രൽ മിഡ്ഫീൽഡർമാരുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും എന്നാൽ ഗല്ലഗറിന്റെ അതുല്യമായ കഴിവ് അയാൾക്ക് കൂടുതൽ ഗെയിം നേടി തരും എന്നതിൽ സംശയമില്ല.

കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസ് അവരുടെ മിക്ക മത്സരങ്ങളിലും 4-3-3 ശൈലിയാണ് അവലംബിച്ചത് .കോനർ ഗല്ലഗർ സാധാരണയായി മിഡ്ഫീൽഡ് ത്രീയുടെ വലതുവശത്താണ് കളിക്കുന്നത്. മത്സരങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന കളിക്കാരനായി പാട്രിക് വിയേര അദ്ദേഹത്തെ മാറ്റി. ഗാലഗറിന്റെ ശക്തി , പ്രസ് ചെയ്യാനുള്ള കഴിവ്‌ ,പന്തുമായി വേഗത്തിൽ നീങ്ങാനുള്ള കഴിവ് എന്നിവയെല്ലാം വിയേര വളർത്തിയെടുക്കുകയും ചെയ്തു.

ഒരു ഫസ്റ്റ്-ടീം റെഗുലറായി ഗല്ലാഘർ ഈ സീസണിൽ ചെൽസിയിൽ ഉണ്ടാവും എന്നുറപ്പാണ്.ലോങ്ങ് പാസ്സുകളിൽ മികവ് പുലർത്തുന്ന താരം പ്രതിരോധത്തിലും തന്റെ വിലയേറിയ പങ്കു വഹിക്കുന്നുണ്ട്. ചെൽസിയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകർ വരും വർഷങ്ങളിൽ മിഡ്ഫീൽഡറിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.മേസൺ മൗണ്ട്, ജെയിംസ് മാഡിസൺ, ജാക്ക് ഗ്രീലിഷ്, എമിൽ സ്മിത്ത് റോവ്, ജറോഡ് ബോവൻ എന്നിവരുമായി ഇംഗ്ലണ്ട് ടീമിലെ സ്ഥാനത്തിനായി ഗല്ലാഘർ കടുത്ത മത്സരം തന്നെ നടത്തേണ്ടി വരും.

തനിക്ക് കാര്യങ്ങളെ നിസ്സാരമായി കാണാനാകില്ലെന്ന് ഗല്ലഗറിന് അറിയാം, എന്നാൽ തന്റെ പതിവ് ഗോൾ സംഭാവനകൾ അവനെ ഇവർക്കിടയിൽ അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്. മുകളിൽ പറഞ്ഞ പേരുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കഠിനാധ്വാനിയാണ് ക്രിസ്റ്റൽ പാലസ് താരം. ഖത്തർ വേൾഡ് കപ്പിൽ ഇംഗ്ലീഷ് ടീമിൽ 22 കാരൻ ഒരു സ്ഥാനം അർഹിക്കുന്നുണ്ട്.

Rate this post