രണ്ട് തവണ കോപ്പ ഫൈനൽ തോറ്റ അർജന്റീനയെ ഓർമ്മ വന്നു, ഇന്റർ മിയാമി പരിശീലകൻ വെളിപ്പെടുത്തുന്നു
മേജർ സോക്കർ ലീഗിൽ കളിക്കുന്ന അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിൽ സൈൻ ചെയ്തതിനുശേഷം കളിച്ച ഏഴു മത്സരങ്ങളിലും ഗോളുകൾ സ്കോർ ചെയ്ത സൂപ്പർ താരമായ ലിയോ മെസ്സി ടീമിനെ ഫൈനൽ മത്സരത്തിലും ഗോൾ അടിപ്പിച്ച് കിരീടം ചൂടിപ്പിച്ചു. നാഷ്വില്ലേക്കെതിരെ നടന്ന ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പാലിച്ചതിനുശേഷം ആണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുന്നതും മിയാമി ലീഗ് കപ്പ് വിജയിക്കുന്നതും.
നിശ്ചിത സമയത്തിനുള്ളിൽ ഇന്റർമിയാമി താരമായ കമ്പാന വിജയഗോൾ നേടാനുള്ള അവസരം മിസ് ചെയ്തതിനുശേഷം മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ മനസ്സുകളിൽ പതിയെ ഓടിയെത്തിയത് അല്പം വർഷങ്ങൾക്കു മുൻപുള്ള ഫൈനൽ മത്സരങ്ങളാണ് എന്ന് വെളിപ്പെടുത്തി ഇന്റർമിയാമി പരിശീലകൻ ടാറ്റാ മാർട്ടിനോ. കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ അർജന്റീന രണ്ട് തവണ ചിലിയോട് പരാജയപ്പെട്ട ഓർമ്മകളാണ് പെട്ടെന്ന് തന്റെ മനസ്സിലേക്ക് ഓടിയെത്തിയത് എന്ന് ഇന്റർമിയാമിയുടെ അർജന്റീന പരിശീലകനായ ടാറ്റാ മാർട്ടിനോ പറഞ്ഞു.
“കമ്പാന അവസരം മിസ്സ് ചെയ്തതിനു ശേഷം മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ചിലിക്കെതിരായ രണ്ടുകോപ്പ അമേരിക്ക ഫൈനലിന്റെ ഓർമ്മകളാണ് എന്റെ മനസ്സിൽ ഓടിയെത്തിയത്. ഭാഗ്യവശാൽ ഞങ്ങൾ മത്സരം വിജയിച്ചു. ” – ഇന്റർ മിയാമിയുടെ പുതിയ പരിശീലകനായ അർജന്റീനകാരൻ ടാറ്റാ മാർട്ടിനോ പറഞ്ഞു. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ടാറ്റ മാർട്ടിനോ അർജന്റീന ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.
Tata Martino: “When Campana missed the goal and we went to penalties, the 2 finals against Chile of the Copa América crossed my path. Luckily I was wrong.” 🗣️🇦🇷 pic.twitter.com/OGc0y2zHQN
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 20, 2023
മിയാമി ജേഴ്സിൽ അരങ്ങേറ്റം കുറിച്ച് ഏഴു മത്സരങ്ങൾ കളിച്ച ലിയോ മെസ്സി പത്തു ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ തന്റെ ഇന്റർമിയാമി കരിയർ അതിഗംഭീരമാക്കുകയാണ്. ലീഗ് കപ്പിന് ശേഷം ഇനി മേജർ സോക്കർ ലീഗിന്റെ പോയിന്റ് ടേബിളിൽ മുൻപന്തികളിലേക്ക് കുതിക്കുക എന്ന ലക്ഷ്യവുമായാണ് ഇന്റർമിയാമിയും ലിയോ മെസ്സിയും എംഎൽഎസ് ലീഗ് മത്സരങ്ങളെ നേരിടാനൊരുങ്ങുന്നത്.