കൊഴിഞ്ഞു പോക്ക് തുടരുന്നു ,രണ്ടു വിദേശ താരങ്ങൾ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവില്ല |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ വിക്ടർ മോങ്കിൽ, അപ്പോസ്തലാസ് ജിയാനു എന്നിവർ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഇരു താരങ്ങളും ക്ലബ്ബുമായുള്ള കരാർ പുതിക്കില്ല എന്ന്നാണ് പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ. മറ്റു വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്ച്, ദിമിത്രി ഡയമന്തക്കോസ് എന്നിവർ അടുത്ത സീസണിൽ ഉറപ്പായും ബ്ലാസ്റ്റേഴ്‌സിൽ തുടരും.

ഇതിൽ ലെസ്കോവിച്ചിനും ലൂണയ്ക്കും ബ്ലാസ്റ്റേഴ്‌സിൽ 2024 വരെ കരാറുണ്ട്. ദിമിത്രി ഡയമന്തക്കോസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 2024 വരെയുള്ള പുതിയ കരാറിൽ ഒപ്പ് വെയ്ക്കുകയും ചെയ്തതിനാൽ ഈ മൂവരും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനിഒപ്പമുണ്ടാവും.ലോണിൽ കളിക്കുന്ന ഉക്രൈൻ താരം ഇവാൻ കലിയുഷ്നി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ഉണ്ടാവില്ല.

വിക്ടർ മോങ്കിലും ജിയാനുവിനും ഇത് അത്ര മികച്ച മികച്ച സീസൺ ആയിരുന്നില്ല .ഗ്രീക്ക് – ഓസ്ട്രേലിയൻ സ്ട്രൈക്കർ അപ്പോസ്തലാസ് ജിയാനു ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി വെറും രണ്ടു ഗോളുകൾ മാത്രമാണ് നേടിയത്. ലീഗിൽ 17 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയണിഞ്ഞ താരം രണ്ടു ഗോളും രണ്ടു അസിസ്റ്റും റെക്കോർഡ് ചെയ്തു.

ലെസ്‌കോവിച്ചിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ കളിച്ച വിക്ടർ മോങ്കിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഏതായാലും അടുത്ത സീസണിൽ കൂടുതൽ വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് ഉറപ്പാണ്.

2/5 - (1 vote)
Kerala Blasters