❝180 മിനിറ്റിൽ 187 ഗോളുകൾ! ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുകളി❞

സിയറ ലിയോണിൽ നടന്ന രണ്ട് മത്സരങ്ങളിൽ 180 മിനിറ്റിനുള്ളിൽ പിറന്നത് ഒന്നും രണ്ടും മൂന്നും ഗോളുകളല്ല അവിശ്വസനീയമായ 187 ഗോളുകൾ ആണ്.സംശയാസ്പദമായ സ്കോർലൈനുകൾ ഇപ്പോൾ അന്വേഷണത്തിലാണ്.ഫസ്റ്റ് ഡിവിഷനിലേക്കുള്ള പ്രമോഷൻ നിർണയിക്കുന്നതിനുള്ള മത്സരണങ്ങളിലാണ് ഇങ്ങനെയൊരു സ്കോർ കാണാൻ സാധിച്ചത്.

ഗൾഫ് എഫ്‌സി vs കോക്വിമ ലെബനൻ, കഹുൻല റേഞ്ചേഴ്‌സ് vs ലുംബെബു യുണൈറ്റഡ് എന്നിവ ഒരേ സമയം കളിച്ചു, ഗൾഫും കഹുൻലയും പോയിന്റ് നിലയിൽ സമനിലയിലായതിനാൽ സൂപ്പർ10 ഈസ്റ്റേൺ ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമോ എന്ന് തീരുമാനിക്കാൻ ‘ഗോൾ ശരാശരി’യെ ആശ്രയിക്കേണ്ടതുണ്ട്. .പകുതി സമയത്ത് ഗൾഫ് 7-1 ന് മുന്നിട്ട് നിന്നപ്പോൾ കഹുൻല 2-0 ന് മുന്നിലായിരുന്നു… രണ്ടാം പകുതി വരെ സാധാരണ മുന്നോട്ട് പോയി.എന്നാൽ മത്സരം അവസാനിച്ചപ്പോൾ ഗൾഫ് കോക്വിമയെ 91-1ന് തോൽപ്പിച്ചു, കഹുൻല 95-0ന് ലുംബെബുവിനെതിരെ വിജയിച്ചു… 180 മിനിറ്റിൽ 187 ഗോളുകൾ!

സാഹചര്യം വളരെ ലജ്ജാകരമാണെന്ന് ‘കൊറിയേർ ഡെല്ലോ സ്പോർട്ട്’ എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇത് ഒത്തുകളിയാണെന്നു മനസ്സിലാക്കിയെങ്കിലും റഫറിമാർ അനുകൂല നിലപാടാണ് കൈകൊണ്ടത്.സിയറ ലിയോൺ ഫുട്ബോൾ അസോസിയേഷൻ (SLFA) ഈ രണ്ട് കളികളും ഒഴിവാക്കുകയും ഈ രണ്ട് മത്സരങ്ങളിലെ നഗ്നമായ ഒത്തുകളിയെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഇതുപോലുള്ള ലജ്ജാകരമായ സാഹചര്യം ശിക്ഷിക്കപ്പെടാതെ പോകുന്നത് ഞങ്ങൾക്ക് നോക്കിനിൽക്കാനാവില്ല എന്ന് അവർ പറഞ്ഞു.

2002-ൽ, മഡഗാസ്‌കറിന്റെ എഎസ് അഡെമ SO l’Emyrne-നെ 149-0 എന്ന സ്‌കോറിന് തോൽപിച്ചു, അത് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോർലൈനായി കണക്കാക്കപ്പെടുന്നു (ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകരിച്ചത്).റഫറി തീരുമാനങ്ങളിൽ പ്രതിഷേധിച്ച് SO l’Emyrne കളിക്കാർ 149 സെൽഫ് ഗോളുകൾ അടിച്ചു.നോട്ടിംഗ്ഹാമിൽ 50-2ന് അവസാനിച്ച ഒരു പ്രാദേശിക ലീഗ് മത്സരമുണ്ടായിരുന്നു.രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് ഒരു ഓസ്ട്രിയൻ പ്രാദേശിക മത്സരത്തിൽ 43-0 ഉണ്ടായിരുന്നു.കൂടാതെ 1885-ൽ അർബ്രോത്തും ബോൺ അക്കോർഡും തമ്മിലുള്ള 36-0 സ്കോർ ഉണ്ടായിരുന്നു.