
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയെ കാത്തിരിക്കുന്ന അവിശ്വസനീയമായ രണ്ട് നേട്ടങ്ങൾ|Lionel Messi
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഈയാഴ്ച പനാമയെ നേരിടാനിരിക്കുന്ന അർജന്റീന ടീമിൽ സൂപ്പർ താരംലയണൽ മെസ്സിയും അംഗമാണ്. ഖത്തറിലെ വേൾഡ് കപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് മെസ്സി അര്ജന്റീന ജേഴ്സിയിൽ കളിക്കുന്നത്. സൗഹൃദ മത്സരങ്ങളിൽ ഗോൾ നേടിയാൽ അവിശ്വസനീയമായ രണ്ട് നേട്ടങ്ങൾ കൈവരിക്കാൻ പിഎസ്ജി സൂപ്പർ താരത്തിന് സാധിക്കും.
സ്വന്തം തട്ടകത്തിൽ പനാമയെയും കുറക്കാവോയെയും അർജന്റീന നേരിടുമ്പോൾ തന്റെ കരിയറിലെ 800-ാം ഗോൾ നേടാനുള്ള അവസരമാണ് ലയണൽ മെസ്സിക്ക് ലഭിക്കുക.നിലവിൽ 799 ഗോളുകളുള്ള മെസ്സിക്ക് ഈ നേട്ടം കൈവരിക്കാൻ ഒരു ഗോൾ നേടിയാൽ മതി.തന്റെ രാജ്യത്തിനായി നൂറാം ഗോൾ നേടാനുള്ള അവസരവും അർജന്റീന സൂപ്പർ താരത്തിനുണ്ട്.

ഫിഫ ലോകകപ്പ് ഫൈനലിൽ രണ്ട് തവണ സ്കോർ ചെയ്തതിന് ശേഷം മെസ്സിയുടെ പേരിൽ അര്ജന്റീന ജേഴ്സിയിൽ 98 ഗോളുകളാണുള്ളത്.രണ്ട് തവണ കൂടി സ്കോർ ചെയ്താൽ അര്ജന്റീന ജേഴ്സിയിൽ 100 ഗോളുകൾ നേടുന്ന താരമാവും. അര്ജന്റീനക്കായി ലയണൽ 172 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.പനാമയ്ക്കും കുറക്കാവോയ്‌ക്കുമെതിരായ മത്സരങ്ങൾക്കായി ലയണൽ മെസ്സി ഉൾപ്പെടുന്ന ടീം തിങ്കളാഴ്ച അർജന്റീനയിൽ എത്തിയിരുന്നു. മെസ്സിക്കൊപ്പം ടീമംഗങ്ങളായ എമിലിയാനോ ദിബു മാർട്ടിനെസ്, എമിലിയാനോ ബ്യൂണ്ടിയ, തിയാഗോ അൽമാഡ എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു, എൻസോ ഫെർണാണ്ടസും നിക്കോളാസ് ടാഗ്ലിയാഫിക്കോയും ഒരു ദിവസം മുമ്പ് ഞായറാഴ്ച എത്തി.
🎖️ Messi is within touching distance of two major goalscoring milestones… will he hit them both in this international break?
— MessivsRonaldo.app (@mvsrapp) March 19, 2023
All Time Argentina: 9⃣8⃣⚽️
All Time Career: 7⃣9⃣9⃣⚽️ https://t.co/H1f6XZaacX
മാർച്ച് 24 ന് വ്യാഴാഴ്ച പനാമയെയും തുടർന്ന് മാർച്ച് 28 ന് കുറക്കാവോയെയും ടീം നേരിടും. പനാമയ്‌ക്കെതിരായ മത്സരത്തിന് മുമ്പ്, മാർച്ച് 22 ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ന് സ്‌കലോനി ഒരു പത്രസമ്മേളനം നടത്തും.തിങ്കളാഴ്ച നടക്കുന്ന ആദ്യ പരിശീലന സെഷൻ അടച്ചിട്ട മൈതാനത്ത് ആയിരിക്കും.എന്നാൽ ചൊവ്വാഴ്ച നടക്കുന്ന രണ്ടാമത്തെ സെഷൻ ആദ്യത്തെ 15 മിനിറ്റ് മാധ്യമങ്ങൾക്ക് തുറന്നിരിക്കും.വ്യാഴാഴ്ച പനാമയ്‌ക്കെതിരായ മത്സരത്തിന് മുമ്പുള്ള ടീമിന്റെ അവസാന പരിശീലന സെഷൻ ബുധനാഴ്ച നടക്കും.