കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും രണ്ടു താരങ്ങൾ , ഐഎസ്എൽ ടീം ഓഫ് ദി വീക്ക് |Kerala Blasters

ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഈസ്റ്റ് ബംഗാൾ എഫ്‌സിയെ പരാജയപെടുത്തിയാണ് ISL 2022-23 സീസണിന് തുടക്കം കുറിച്ചത്.രണ്ടാം മത്സരത്തിൽ ബെംഗളുരു എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി ഏറ്റുമുട്ടി.ഡിഫൻഡർ അലൻ കോസ്റ്റയുടെ ഗോളിൽ ബ്ലൂസ് അവരുടെ ISL കാമ്പെയ്‌ൻ വിജയത്തോടെ ആരംഭിച്ചു.

ഹൈദരാബാദ് എഫ്‌സിയും മുംബൈ സിറ്റിയുമാണ് മൂന്നാമത്തെ മത്സരത്തി ഏറ്റുമുട്ടിയത്.ആവേശകരമായ ഏറ്റുമുട്ടലിന്റെ എൻഡ്-ടു-എൻഡ് ആക്ഷനുശേഷം ഇരുപക്ഷവും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.അടുത്ത കളിയിൽ എടികെ മോഹൻ ബഗാനെ ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി .കഴിഞ്ഞ സീസണിലെ ലീഗ് ഷീൽഡ് ജേതാക്കളായ ജാംഷെഡ്പൂരിനെ ഒഡിഷ അട്ടിമറിക്കുകയും ചെയ്തു.

ഒമ്പതാം സീസണ്‍ ഐഎസ്എല്‍ ഫുട്‌ബോളിന്റെ ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ആണ് പോയിന്റ് പട്ടികയുടെ തലപ്പത്ത്. ഒഡീഷ എഫ് സി, ചെന്നൈയിന്‍ എഫ് സി, എഫ് സി ഗോവ, ബംഗളൂരു എഫ് സി ടീമുകളും ആദ്യ മത്സരത്തിലെ ജയത്തിലൂടെ മൂന്ന് പോയിന്റ് സ്വന്തമാക്കി എങ്കിലും ഗോള്‍ ശരാശരിയില്‍ ഇവരേക്കാള്‍ മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ്. ആദ്യ ആഴ്ചയിലെ മത്സരങ്ങൾ അവസാനിച്ചതോടെ ഐഎസ്എല്‍ ഔദ്യോഗിക ടീം ഓഫ് ദ വീക്ക് പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടു താരങ്ങൾ ടീം ഓഫ് ദി വീക്കിൽ ഇടം പിടിച്ചു.

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ അഡ്രിയാൻ ലൂണയും,ഇവാൻ കലുഷ്നിയും ടീമിൽ ഇടം നേടി.സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ ടീമിനെതിരെ ഇരട്ടഗോൾ നേടിയ ഉക്രേനിയൻ മിഡ്ഫീൽഡർ കലിയുസ്നി രങ്ങേറ്റത്തിൽ തന്റെ സാന്നിധ്യം അറിയിച്ചു.ഇവാൻ കലിയുഷ്‌നി തീർച്ചയായും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായി മാറുമെന്നുറപ്പാണ്.കഴിഞ്ഞ സീസണിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ അഡ്രിയാൻ ലൂണ ഈ സീസണിലും മികവ് തുടർന്നു.ആദ്യ ദിനം തന്നെ അക്കൗണ്ട് തുറന്ന ഉറുഗ്വേൻ മിഡ്ഫീൽഡ് മാസ്ട്രോ കൊൽക്കത്ത വമ്പന്മാർക്കെതിരായ ടീമിന്റെ വിജയത്തിൽ സ്വാധീനം ചെലുത്തി.

ടീം ഓഫ് ദ വീക്ക്: ഗോളി – ഗുര്‍പ്രീത് സിംഗ് സന്ധു ( ബംഗളൂരു എഫ് സി ). പ്രതിരോധം – അലന്‍ കോസ്റ്റ, സന്ദേശ് ജിങ്കന്‍, നെറോം റോഷന്‍ സിംഗ് ( മൂവരും ബംഗളൂരു എഫ് സി ). മധ്യനിര – ഇവാന്‍ കലിയൂഷ്‌നി, അഡ്രിയാന്‍ ലൂണ ( കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ), അലക്‌സ് ലിമ ( ഈസ്റ്റ് ബംഗാള്‍ ), ജാവൊ വിക്ടര്‍ ( ഹൈദരാബാദ് എഫ് സി ). മുന്നേറ്റ നിര – ഗ്രെഗ് സ്റ്റൂവര്‍ട്ട് ( മുംബൈ സിറ്റി എഫ് സി ), ഡിയേഗൊ മൗറീഷ്യൊ ( ഒഡീഷ എഫ് സി ), റഹീം അലി ( ചെന്നൈയിന്‍ എഫ് സി ).

Rate this post