ഐഎസ്എൽ ടീമുകളെ സ്വന്തമാക്കാൻ രണ്ട് ലാലീഗാ ടീമുകൾ രംഗത്ത്; വമ്പൻ നീക്കം

ഐഎസ്എൽ ക്ലബുകളെ സ്വന്തമാക്കാനൊരുങ്ങി രണ്ട് ലാലിഗ ടീമുകൾ. ലാലിഗയുടെ ഇന്ത്യ റീജിയണൽ മാനേജിങ് ഡയറക്ടർ ജോസേ ആന്റോണിയോ കച്ചാസയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സ്പോർട്സ് കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കച്ചാസ ഇക്കാര്യം വെളിപ്പെടുത്തിയത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് ലാലിഗാ ടീമുകൾ ഐഎസ്എൽ ക്ലബ്ബുകളെ സ്വന്തമാക്കുന്നതിനെ പറ്റി ഗൗരവകരമായ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ലാലിഗ ടീമുകൾ ഇന്ത്യൻ ഫുട്ബോളിനെ വലിയ മാർക്കറ്റായി കാണുന്നുവെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ലാലിഗ ക്ലബ്ബായ വിയ്യാ റയൽ ബംഗ്ലൂരിൽ പുതിയ അക്കാദമി തുടങ്ങുന്നതിന് അതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

ലാലിഗ ക്ലബ്ബുകൾ ഐഎസ്എല്ലിൽ എത്തിയാൽ ഇന്ത്യൻ ഫുട്ബോളിന് അത് വലിയൊരു ഊർജമാകും. നേരത്തേ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റി എഫ്സിയിൽ നിക്ഷേപം നടത്തിയത് ക്ലബ്ബിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഉയർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ലാലിഗ ക്ലബ്ബുകളും ഇന്ത്യയിൽ നിക്ഷേപം നടത്തിയാൽ ഇന്ത്യൻ ഫുട്ബോളിന്റെ തലവര തന്നെ മാറും.

Rate this post