ലയണൽ സ്കലോണിയും സംഘവും ആദ്യ വേൾഡ് കപ്പ് മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. ചൊവ്വാഴ്ച വൈകിട്ട് 3:30നാണ് ഈ മത്സരം നടക്കുക.
പരിക്കിന്റെ പ്രശ്നങ്ങൾ തുടക്കം തൊട്ടേ പരിശീലകന് വലിയ അലോസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ ഫലമായി കൊണ്ട് രണ്ട് താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കേണ്ടി വന്നിരുന്നു. മാത്രമല്ല പപ്പു ഗോമസിന്റെയും മാർക്കോസ് അക്കൂനയുടെയും കാര്യത്തിൽ ആശങ്കകൾ ഉണ്ടായിരുന്നു. പക്ഷേ പരിശോധനകളോട് വളരെ പോസിറ്റീവായ രൂപത്തിലാണ് ഇരുവരും പ്രതികരിച്ചത്.
എന്നാൽ ഇന്നലത്തെ പരിശീലനത്തിൽ രണ്ട് താരങ്ങളുടെ അഭാവം ഉണ്ടായിരുന്നു. ഡിഫൻസിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലിസാൻഡ്രോ മാർട്ടിനസ് ഇന്നലെ പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല.പനി കാരണമാണ് അദ്ദേഹത്തിന് പരിശീലനം നഷ്ടമായിരിക്കുന്നത്.
മറ്റൊരു താരം എക്സിക്കിയേൽ പലാസിയോസാണ്. ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം ഇന്നലത്തെ പരിശീലനത്തിൽ നിന്നും വിട്ട് നിന്നത്.പക്ഷേ ഈ രണ്ടു താരങ്ങളുടെയും കാര്യത്തിൽ പേടിക്കാനില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്. സൗദി അറേബ്യക്ക് എതിരെയുള്ള മത്സരത്തിന് മുന്നേ ഇരുവരും സുഖം പ്രാപിച്ചേക്കും.
Los únicos dos jugadores que no participaron de la práctica
— TyC Sports (@TyCSports) November 19, 2022
El defensor de Manchester United y el mediocampista de Bayer Leverkusen no participaron de la práctica de hoy. Además, Messi se movió de manera diferenciadahttps://t.co/jPYOr11vpN
ലയണൽ മെസ്സി ഇന്നലെ തനിച്ചാണ് പരിശീലനം നടത്തിയിട്ടുള്ളത്.മസിലുകൾക്ക് ഓവർലോഡ് വിഷയം വന്നതിനാലാണ് മെസ്സി ജാഗ്രത എന്ന നിലയിൽ ഒറ്റക്ക് പരിശീലനം നടത്തിയത്.സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനിൽ ലയണൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.