മുഹമ്മദ് സലയെ വരച്ച വരയിൽ നിർത്തിയ ടൈറൽ മലാസിയയുടെ ഡിഫെൻസിവ് മാസ്റ്റർ ക്ലാസ് |Tyrell Malacia |Manchester United
ഇന്നലെ ഓൾഡ് ട്രാഫൊഡിൽ ലിവർപൂളിനെതിരെ നേടിയ തകർപ്പൻ ജയത്തോടെ പ്രീമിയർ ലീഗിലെ ആദ്യ പോയിന്റ് നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചു. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കളത്തിൽ ധാരാളം ഹീറോകൾ ഉണ്ടായിരുന്നു, എന്നാൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ലൂക്ക് ഷോക്ക് പകരമെത്തിയ പുതിയ സൈനിങ് ടൈറൽ മലാസിയ ശരിക്കും വേറിട്ടുനിൽക്കുന്ന ഒരു കളിക്കാരനായിരുന്നു.
ലിവർപൂളിനെ നേരിടാൻ ഒരു മണിക്കൂർ മുമ്പ് എറിക് ടെൻ ഹാഗ് തന്റെ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആശ്ചര്യമുണ്ടായി. കാരണം ഹാരി മഗ്വെയറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ബെഞ്ചിൽ ആയിരുന്നു സ്ഥാനം. എന്നാൽ ഏറെ അത്ഭുതപ്പെടുത്തിയത് മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തെത്തിയതാണ് . ഫെയ്‌നൂർദിൽ നിന്ന് സമ്മറിൽ സൈൻ ചെയ്ത ലെഫ്റ്റ് ബാക്ക് മലാസിയയ്ക്ക് തന്റെ ആദ്യ പ്രീമിയർ ലീഗ് തുടക്കം നൽകുകയും മുഹമ്മദ് സലായെ നിശബ്ദനാക്കാനുള്ള ചുമതല നൽകുകയും ചെയ്തു. 23 കാരൻ തന്നിൽ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കുകയും യുണൈറ്റഡ് വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.
ഒരു തുടക്കക്കാരന്റെ [പകപ്പ് കൂടാതെയാണ് 23 കാരൻ ഇന്നലെ കളിച്ചത്. ഇന്നലത്തെ പ്രകടനത്തോടെ പലരും അദ്ദേഹത്തെ ഓൾഡ് ട്രാഫോർഡ് ആരാധനാ നായകൻ പാട്രിസ് എവ്രയുമായി താരതമ്യം ചെയ്തു. ഇടതു വിങ്ങിൽ മുഹമ്മദ് സലയിലേക്കുള്ള എല്ലാ പന്തുകളും തടഞ്ഞ യുവ താരം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ അർണോൾഡിന്റെ മുന്നേറ്റങ്ങൾ തടയുന്നതോടൊപ്പം വേഗതയാർന്ന റണ്ണുമായി ഭീഷണി ഉയർത്തുകയും ചെയ്തു. സമർത്ഥമായ ഓവർലാപ്പിംഗും വേഗതയാർന്ന ഓട്ടവും മലാസിയയുടെ പ്രത്യേകതകളായിരുന്നു. യുണൈറ്റഡിന്റെ ആദ്യ ഗോൾ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹത്തിന് ഒരു പങ്കുണ്ട്.
Tyrell Malacia vs. Liverpoolpic.twitter.com/828CjdfuoJ
— ّ (@LSVids) August 22, 2022
ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡിനെയും സലായെയും നിയന്ത്രണത്തിലാക്കിയ നെതർലൻഡ്‌സ് ഇന്റർനാഷണൽ ലിവർപൂളിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.2008ൽ ആയിരുന്നു മലസിയ ഫെയനൂർഡ് അക്കാദമിയിൽ ചേർന്നത്.2017-ൽ നാപ്പോളിക്കെതിരെ ചാമ്പ്യൻസ് ലീഗിൽ 18-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.എറെഡിവിസിയിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ടെൻ ഹാഗിനെ ആകർഷിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ നെതർലൻഡ്‌സിനായി അരങ്ങേറ്റം കുറിച്ച 22-കാരൻ കിട്ടിയ അവസരങ്ങൾ എല്ലാം നന്നായി ഉപയോഗിച്ച താരമാണ്.